Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമുടിശ്ശേരി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ആഘോഷിച്ചു.


പെരുമുടിശ്ശേരി ക്ഷേത്രത്തിൽ  അയ്യപ്പൻ വിളക്ക് ആഘോഷിച്ചു.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി ചടങ്ങ് മാത്രമായി നിലകൊണ്ട പെരുമുടിശ്ശേരി വേട്ടേക്കരൻ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് ഈ വർഷം ഏറെ വിപുലമായി ആഘോഷിച്ചു. അയ്യപ്പൻ വിളക്ക് ആസ്വദിക്കാനും അനുഷ്ഠാനങ്ങളിലും ചടങ്ങിലും അന്നദാനത്തിലും പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.

 ഗണപതി ഹോമവും , അഭിഷേകവും, പാലകൊമ്പ് എഴുന്നൊള്ളിപ്പും, ഭജനയും , ഉടുക്കു പാട്ടും, കനലാട്ടവും , പാൽക്കുടം എഴുന്നൊള്ളിപ്പും കാണാനും കേൾക്കാനുമായി നിരവധി ഭക്തർ പുലർകാലം വരെ ക്ഷേത്ര സന്നിധിയിൽ ഉണ്ടായിരുന്നു.

അയ്യപ്പൻ വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറെ പ്രൗഡമായി ആഘോഷിക്കപ്പെട്ട ഈ വർഷവും വിളക്ക് പാർട്ടി പഴവൂർ ചന്ദ്രഹാസനും സംഘവുമായിരുന്നു. ഗ്രാമം ശിവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പാലക്കൊമ്പ് എഴുന്നൊള്ളിപ്പിൽ നിരവധി അയ്യപ്പൻമാരും പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments