Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലോക അറബി ഭാഷാ ദിനാചരണം:അൽഫലാഹ് സ്കൂളിൽ അറബിക് അസംബ്ലി സംഘടിപ്പിച്ചു




ലോക അറബി ഭാഷാ ദിനാചരണം:അൽഫലാഹ് സ്കൂളിൽ അറബിക് അസംബ്ലി സംഘടിപ്പിച്ചു

വെളിയങ്കോട്: ഡിസംബർ 18 ലോക അറബി ഭാഷാ ദിനം വെളിയങ്കോട് അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ ഇസ്ലാമിക് & അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വിപുലമായി ആചരിച്ചു. പൂർണമായും അറബി ഭാഷയിൽ അണിയിച്ചൊരുക്കിയ അറബിക് അസംബ്ലിയിൽ പ്രിൻസിപ്പാൾ ഡാലിയ.എം.എ ആശംസകളർപ്പിച്ചു. ഡിപ്പാർട്ട്മെൻ്റ് ഹെഡ് സക്കീന സ്വാഗതവും അറബി അദ്ധ്യാപിക റാളിയ നന്ദിയും പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ അറബി സാഹിത്യത്തിൽ മികവ് തെളിയിച്ച പ്രഗൽഭ വ്യക്തികളുടെ ഹ്രസ്വ ചരിത്രവിവരണങ്ങൾ, അറബി കാലിഗ്രാഫി, ആൽഫബെറ്റിക് ചാർട്ട് എന്നിവ പ്രദർശിപ്പിച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി  വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച ഖുർആൻ പരായണം, ഹിഫ്ള്,അറബി പദപ്പയറ്റ് തുടങ്ങിയ മത്സരങ്ങൾക്ക് അദ്ധ്യാപകരായ അബ്ബാസലി ,ഫാത്വിമ എന്നിവർ നേതൃത്വം നൽകി.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments