സൈക്കിള്‍ ടൂറിനെ പൊന്നാനിയിൽ സ്വീകരിച്ചു.
പൊന്നാനി: കോവിഡില്‍ നിശ്ചലമായ ടൂറിസം മേഖലക്ക് പുത്തനുണര്‍വ്വ് സമ്മാനിക്കാന്‍ കേരളത്തിന്റെ 14 ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൂടെ ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ചിന്റെയും ദുബൈ ഡി എക്‌സ് ബി റൈഡേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ കഴിഞ്ഞ ഡിസംബര്‍ 4 മുതല്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കേരള സൈക്കിള്‍ ടൂറിനെ പൊന്നാനിയിൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി .
കേരളത്തിന്റെ പ്രകൃതി ഭംഗി, ഒരുമ, രുചിഭേദങ്ങള്‍, സാഹസികസഞ്ചാര വീഥികള്‍ തുടങ്ങിയവ മികവോടെ ഒപ്പിയെടുത്ത് പുറം ലോകത്തെത്തിക്കുന്നതിനായി നടത്തുന്ന ഈ യാത്രയില്‍ കേരളത്തിലെ 4 പ്രമുഖ സൈക്കിള്‍ സഞ്ചാരികളും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി എക്‌സ് ബി റൈഡേഴ്‌സിന്റെ 7 അന്തര്‍ദേശീയ സൈക്കിളുസ്റ്റുകളുമടക്കം 11 പേര്‍ പങ്കാളികളാവും എന്ന് കേരള സൈക്കിൾ ടൂറിന്റെ ഹോസ്പിറ്റലിറ്റി ആൻഡ് PR പാർട്ണറായ വൈറ്റൽ ഗ്രീൻസിന്റെ മാനേജിങ് പാർട്ണരും CEO യുമായ ശ്രീജിത്ത് അറിയിച്ചു.
ഡിസംബര്‍ 3 ന് തിരുവനന്തപുരത്ത് വെച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യാത്രക്ക് ഫ്‌ളാഗോഫ് നിര്‍വ്വഹിച്ചു. പൊന്മുടി, തെന്മല, അടൂര്‍, ആലപ്പുഴ, കുമരകം, ഫോര്‍ട്ട് കൊച്ചി, കോതമംഗലം, മൂന്നാര്‍, അതിരപ്പിള്ളി, കുതിരാന്‍, കൊടുങ്ങല്ലൂര്‍,ചാവക്കാട്, പൊന്നാനി, ബേപ്പൂര്‍, കുറ്റിച്ചിറ, തളി, കാപ്പാട്, തുഷാരഗിരി, ചെമ്പ്രമല, മാനന്തവാടി, മുഴിപ്പിലങ്ങാട്, മാടായി പ്പാറ, തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഡിസംബര്‍ 14 ന് യാത്ര കാസര്‍ഗോഡ് ബേക്കല്‍ കോട്ടയില്‍ അവസാനിക്കും.
ഗ്രാന്‍ഡ് സൈക്കിള്‍ ചാലഞ്ച കോഡിനേറ്ററും കാലിക്കറ്റ് ബൈസിക്കിള്‍ മേയറുമായ സാഹിര്‍ അബ്ദുല്‍ ജബ്ബാര്‍, പ്രമുഖ സൈക്കിള്‍ സഞ്ചാരികളായ സാഹുല്‍ ബോസ്‌ക്, റിയാസ് കെ, നസീഫ് അലി എന്നിവര്‍ക്ക് പുറമെ ദുബൈ ഡി എക്‌സ് ബി റൈഡേഴ്‌സിന്റെ പ്രഫഷണല്‍ സൈക്കിലിസ്റ്റുകളായ സലീം വലിയപറമ്പ്, ഫൈസല്‍ കോടനാട്, സലാഹ് ആനപ്പടിക്കല്‍, നൗഫല്‍ ചറാൻ, അബ്ദുസലാം, അന്‍വര്‍, നൗഫല്‍ എന്നിവരാണ് കേരള സൈക്കിള്‍ ടൂറില്‍ പങ്കെടുക്കുന്നത്.
പൊന്നാനി റൗബ റസിഡൻസിയിൽ സ്വീകരണം സങ്കടിപ്പിച്ചതിൽ
നാസര്‍ പൊറ്റാടി സ്വാഗതം പറഞ്ഞു , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സിന്ധു അധ്യക്ഷയായി. മൽസ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കീർ, സൈക്കിളിംഗ് കോർഡിനേറ്റർ സാഹിര്‍, റിട്ടയർ സബ് ഇൻസ്പെക്ടർ കുഞ്ഞൻ ബാവ, സക്കീർ ഹുസൈൻ കാളിയത്ത്, ഷംസുദ്ധീൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments