Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എ കെ എസ് ടി യു ജില്ലാ സമ്മേളനം പി.കെ.കൃഷ്ണദാസ് മാസ്റ്റർ ഉൽഘാടനം ചെയ്തു


എ കെ എസ് ടി  യു ജില്ലാ സമ്മേളനം പി.കെ.കൃഷ്ണദാസ് മാസ്റ്റർ ഉൽഘാടനം ചെയ്തു

പൊന്നാനി: ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ല രജത ജൂബിലി  സമ്മേളനം അജ്മൽ നഗറിൽ (എം.ഐ ബോയ്സ് ഹൈസ്കൂൾ) പൊന്നാനിയിൽ നടന്നു.
സി പി ഐ മലപ്പുറം ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ പി.രാജൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് .യു എസ് പ്രദീപ് അധ്യക്ഷത വഹിച്ചു.
ടി. സജീന രക്തസാക്ഷി പ്രമേയവും മുഹമ്മദ് റാഫി.ടി. അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ അധ്യാപകരെ സി.പി.ഐ മലപ്പുറം ജില്ല അസി: സെക്രട്ടറി അജിത് കൊളാടി ആദരിച്ചു.
ജോയിൻ്റ് കൗൺസിൽ നേതാവ് സുജിത്ത്, കെ ജി ഒ എഫ് നേതാവ് ജംഷിദ്, സംസ്ഥാന സെക്രട്ടറിയേറ്റ് 
അംഗം പി.എം ആശീഷ്,
സംസ്ഥാന സമിതിയംഗങ്ങൾ ഷീജ മോഹൻ ദാസ് ,പി .എം സുരേഷ്, എന്നിവർ പ്രസംഗിച്ചു.

സ്വാഗത സംഘം കൺവീനർ വി.കെ ശ്രീകാന്ത് നന്ദി പറഞ്ഞു.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി എം.വിനോദ്
സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി അനൂപ് മാത്യൂ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ട്രഷറർ വി.കെ ശ്രീകാന്ത് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
സംസ്ഥാന സമിതിയംഗം എം.ഡി മഹേഷ് ഭാവി പ്രവർത്തന രേഖ അവതരിച്ചു.
സംസ്ഥാന കൗൺസിലംഗം  കെ.എസ് രമേഷ് ചന്ദ്ര സമ്മേളനത്തിന് നന്ദി പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments