പത്മശ്രീ പുരസ്കാരം നേടി വന്ന പൂർവ്വ വിദ്യാർത്ഥിയെ മാതൃവിദ്യാലയം ആദരിച്ചു
വീട്ടിലും വിദ്യാലയത്തിലും ലഭിക്കുന്ന അറിവിന്റേയും സ്നേഹത്തിന്റേയും ബഹിസ്ഫുരണമാണ് സമൂഹത്തിന് പ്രയോജനപ്പെടുന്ന ഓരോ വ്യക്തിയുമെന്ന് പത്മശ്രീ ഡോ: പ്രദീപ് തലാപ്പിൽ അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ഡോ. പ്രദീപ് ,
താൻ പ്രൈമറി വിദ്യാഭ്യാസം നേടിയ പന്താവൂർ എ.എം.എൽ.പി.സ്കൂളിൽ നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു.
അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ. ജലീന, മുൻ ഹെഡ് മാസ്റ്റർ വി.രാമകൃഷ്ണൻ മാസ്റ്റർ, പി.ടി.എ.പ്രസിണ്ട് കെ.ജി. മോഹനൻ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, കെ.വി. മൊയ്തുണ്ണി, ടി.വി. അഹമ്മദുണ്ണി , കെ .രജനി, പി. ഹനീഫ, സി.സി. ഓമന , ഷിൻസി ടി. ചീരൻ, ടി.വി. ജസീന, എം.വി. അരുൺ എന്നിവർ പ്രസംഗിച്ചു.
വിദ്യായലത്തിലെ ക്രിസ്തുമസ് - നവവൽസരാഘോഷങ്ങളുടെ ഉദ്ഘാടനവും ഡോ. പ്രദീപ് തലാപ്പിൽ നിർവ്വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments