രാഷ്ട്രീയ പാത ബി.ജെ പി തന്നെ; സജീവ രാഷ്ടീയത്തിൽ നിന്നും മാറി നിൽക്കുന്നത് ആരോഗ്യ കാരണങ്ങളാൽ : ഇ.ശ്രീധരൻ .
കെ.സുരേന്ദ്രൻ പൊന്നാനിയിലെത്തി ഇ.ശ്രീധരനുമായി ചർച്ച നടത്തി.
സജീവരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നു എന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രഖ്യാപനത്തിന് ശേഷം അദേഹത്തെ അനുനയിപ്പിക്കാനെന്നോണമാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ പൊന്നാനിയിലെ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി സന്ദർശിച്ച് ചർച്ച നടത്തിയത്. പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നും ബി.ജെ.പി.യോടൊപ്പം കേന്ദ്ര ഗവൺമെന്റിനോടൊപ്പം ശക്തമായ പിന്തുണയോടെ തുടരുമെന്നാണ് ബി.ജെ.പി. പ്രാദേശിക വൃത്തങ്ങൾ അറിയിച്ചത്. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവി തേലത്ത്, മേഖലാ അധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സുരേന്ദ്ര നൊപ്പം ഉണ്ടായിരുന്നു. ഇ. ശ്രീധരൻ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ അനുസരിച്ചാണ് ബി.ജെ.പി. കേരള ഘടകം മുന്നോട്ടു പോകുന്നതെന്നും രവി തേലത്ത് അറിയിച്ചു. രണ്ട് വർഷം മുന്നെ ചങ്ങരംകുളത്ത് വെച്ച് നടന്ന ബി.ജെ.പി. പൊതു യോഗത്തിൽ വെച്ചാണ് ഇ ശ്രീധരൻ പ്രാതിനിധ്യം സ്വീകരിച്ചത്. ഏറെ വിജയ പ്രതീക്ഷയോടെയാണ് അദ്ദേഹം പാലക്കാട് മൽസരിച്ചത്, പക്ഷെ പരാജയം മാനസികമായി തളർത്തി എന്നതും യാഥാർത്ഥ്യമാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments