Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്ന് ഗുരുവായൂർ ഏകാദശി. ഗുരുപവനപുരി ഭക്തജന സാഗരം.



ഇന്ന് ഗുരുവായൂർ ഏകാദശി. ഗുരുപവനപുരി ഭക്തജന സാഗരം.

ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ദീപ്ത സ്മരണയിൽ ഗുരുപവനപുരി
ശ്രദ്ധാഞ്ചലിയർപ്പിച്ച്ഗജവീരൻ  ഇന്ദ്ര സെന്നും ആനത്തറവാട്ടിലെ പിൻമുറക്കാരും
 ശ്രീ ഗുരുവായൂരപ്പൻ്റെ സ്നേഹ വാൽസല്യങൾ ഏറ്റുവാങ്ങി ഭക്തജനങ്ങളുടെ ഇഷ്ട മിത്രമായി  ചരിത്രത്തിലിടം നേടിയ ഗജരാജൻ ഗുരുവായൂർ കേശവന് ആനത്തറവാട്ടിലെ ഇളമുറക്കാരുടെ ശ്രദ്ധാഞ്ചലി. കേശവൻ സ്മൃതി ദിനത്തിൽ  ശ്രീവൽസം അതിഥി മന്ദിര വളപ്പിലെ കേശവൻ്റെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ഭക്തരും ആനപ്രേമികളുമടക്കം നിരവധി പേരെത്തി. ഇന്നലെ രാവിലെ ഏഴരയോടെ ഗുരുവായൂരപ്പൻ്റെ ആനത്തറവാട്ടിലെ ഗജവീരൻ ഇന്ദ്ര സെൻ 
ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 10 ഗജവീരൻമാരുടെ അകമ്പടിയോടെ ഗജലോഷയാത്രയ്ക്ക് നേതൃത്വം നൽകി.  ഗജവീരൻമാരായ ബൽറാം ഗുരുവായൂരപ്പൻ്റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ചായിരുന്നു ഗജ ഘോഷയാത്രയിൽ അണിനിരന്നത്.  ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യമർപ്പിച്ച് ഗജവീരൻ ഇന്ദ്രസെൻ ശ്രദ്ധാഞ്ചലിയർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രമർപ്പിച്ചു.  ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരി , എ.വി.പ്രശാന്ത്, കെ.അജിത് എക്സ് എം എൽ എ , ഇ.പി.ആർ.വേശാല, കെ.വി.ഷാജി, കെ.വി.മോഹനകൃഷ്ണൻ,   അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ നേതൃത്വത്തിൽ കേശവൻ പ്രതിമയിൽ പുഷ്പാർച്ചന  നടത്തി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments