Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഈ അധ്യയന വർഷം സ്കൂൾ യൂണിഫോം നിർബന്ധമാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അധ്യാപകന്റെ നിവേദനം.




ഈ അധ്യയന വർഷം സ്കൂൾ യൂണിഫോം നിർബന്ധമാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അധ്യാപകന്റെ നിവേദനം.

പാലപ്പെട്ടി ഗവ: ഫിഷറീസ് യു.പി. സ്കൂൾ അധ്യാപകനായ അനീഷ് മാസറ്ററാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കോവിഡ് തൊഴിൽ മേഖലകൾ സ്തംഭിച്ച് വലിയ വിഷമ ഘട്ടം നേരിടുന്ന സാധാരണക്കാരായ രക്ഷാകർത്താക്കളെ വലിയ സാമ്പത്തിക മുട്ടിലാക്കുന്ന തീരുമാനം പുന:പരിശോധിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. തുണി സർക്കാർ സൗജന്യമായി നൽകുമ്പോഴും പലർക്കും തയ്യൽക്കൂലി ഭാരമായി മാറുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ അധ്യയന വർഷത്തിൽ ബാക്കി വരുന്ന കുറഞ്ഞ ദിനങ്ങൾക്കായി യൂണിഫോം നിർബന്ധമാക്കാതിരിക്കാൻ ശ്രമിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. താൻ ജോലി ചെയ്യുന്ന തീരദേശ മേഖല ഉൾപ്പെടെയുള്ള പല പ്രദേശത്തെയും രക്ഷിതാക്കളുടെ സാമ്പത്തിക പ്രയാസങ്ങളാണ് അധ്യാപകൻ മുഖ്യമന്ത്രിയെ അറിയിച്ചത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments