രുദ്രൻ വാരിയത്തിന്റെ കവിതകൾ ; കവർ പ്രകാശനം പ്രശസ്ത കവി റഫീക്ക് അഹമ്മദ് നിർവഹിച്ചു
വെളിയങ്കോട് എംടിഎം കലാ സാസ്കാരിക കായിക ഗ്രാമത്തിലെ വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മാറഞ്ചേരി മൈത്രി വായനശാലയുടെ സഹകരണത്തോടെ എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രുദ്രൻ വാരിയത്തിന്റെ കവിതകൾ' കവർ പ്രകാശനം പ്രശസ്ത കവി റഫീക്ക് അഹമ്മദ് നിർവഹിച്ചു. "ഒട്ടേറെ കലാ സാഹിത്യ പ്രവർത്തകരെ സംഭാവന നൽകിയ മാറഞ്ചേരിയിൽ നിന്നുള്ള രുദ്രന്റെ കവിതാ സമാഹാരവും ഏറെ പേര് വായിക്കട്ടെ" എന്ന് റഫീക്ക് അഹമദ് പറഞ്ഞു. സാഹിത്യ റഫീക്ക് അഹമ്മദിന്റെ വസതിയിൽ ചേർന്ന പരിപാടിയിൽ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു. കരീം ഇല്ലത്തേൽ
കാട്ടിൽ മുഹമ്മദ് കുട്ടി രക്ഷാധികാരി മൈത്രി വായനശാല,
ഖാലിദ് മംഗലത്തേൽ രക്ഷാധികാരി മൈത്രി വായനശാല
തൃവിക്രമൻ എന്നിവർ പങ്കെടുത്തു. രുദ്രൻ വാരിയത്ത് നന്ദി പറഞ്ഞു.
വെളിയങ്കോട് മേഖലയിൽ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ
രചനകളെ പ്രോത്സാഹിപ്പിക്കാനും പ്രസിദ്ധീകരിക്കാനും വേണ്ടി വെളിയങ്കോട് വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീഡകരിക്കുന്ന ആദ്യ പുസ്തമാണ് രുദ്രൻ വാരിയത്തിന്റെ കവിതകൾ. കവർ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത ആർട്ടിസ്റ്റ് ലിയോ ജയനാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments