Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം : പൊന്നാനി മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്താനായി മുറവിളി.





എരമംഗലം : പൊന്നാനി മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്താനായി മുറവിളി.

മഴ കൂടി എത്തിയതോടെ പൊന്നാനി മണ്ഡലത്തിലെ പ്രധാന റോഡുകളിൽ അപകടങ്ങൾ പതിവായി. കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ ഗർത്തങ്ങളും ടാറിംഗ് പൂർണ്ണമായി അടർന്നു പോയ ഭാഗങ്ങളും നിരവധിയാണ്. വെളിയംകോട് മേഖലയിലെ പാർശ്വ റോഡുകളെല്ലാം പൂർണ്ണമായി തകർന്ന അവസ്ഥയാണ്.
 പൊന്നാനി ചാവക്കാട് ദേശീയ പാതയുടെ സ്ഥിതി സമാനമാണ്. പൊന്നാനി - ഇടക്കഴിയൂർ റോഡും ബിയ്യം - കാഞ്ഞിരമുക്ക് റോഡും ടാറിംഗ് കഴിയാതെ ഗതാഗതത്തിന് ഏറെ വിഘാതമാണ്. പൊന്നാനി PWD ഓഫിസിൽ പരാതികളുടെ ബഹളമാണ്. ഉദ്യോഗസ്ഥരെ ഉപരോധിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ പതിവാകുന്നു. ഉദ്യോഗസ്ഥരാകട്ടെ കരാറുകാരെ പഴിചാരി ഒഴിഞ്ഞു മാറുന്നു. ഇപ്പോഴത്തെ പ്രശ്നം മഴയാണ്. മഴ മാറിയാൽ ടാറിംഗ് നടക്കുമെന്ന് വാഗ്ദാനം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments