പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് ഒ.എൻ.വി. ഹാളിൽ നടന്ന ചടങ്ങിൽ കേരള PSC ചെയർമാൻ അഡ്വ: MK . സക്കീർ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ പെൺകുട്ടികൾ ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ തയ്യാറാവുന്ന കാഴ്ചകളാണ് കാണുന്നതെന്ന് അഡ്വ: MK . സക്കീർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ലൈബ്രറിയും, ജൈവ വൈവിധ്യ ബോർഡും സംയുക്ത്മായി നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും ഇതോടപ്പം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, വൈസ് പ്രസിഡൻറ് നിസാർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിഷാദത്ത് ടീച്ചർ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഹൈദ്രോസ് കുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയരാജൻ, വാർഡ് മെമ്പർ അഷറഫ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments