Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലം:- യൂത്ത് കോൺഗ്രസ്സ്



മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലം:- യൂത്ത് കോൺഗ്രസ്സ്

പെരുമ്പടപ്പ്:- പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലമെന്ന് യൂത്ത് കോൺഗ്രസ്സ്. നിർധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ഡയാലിസിസ് സെൻറർ ഉടൻ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പൊന്നാനി നിയോജകമണ്ഡലം പ്രസിഡൻറ് വിനു എരമംഗലം അധ്യക്ഷത വഹിച്ചു.  യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി റംഷാദ്, വെളിയംകോട് ബ്ലോക്ക് പ്രസിഡൻറ് അനന്ദകൃഷ്ണൻ  മാഷ്, പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഗോപകുമാർ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

 പെരുമ്പടപ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയദേവ് കോടത്തൂർ നന്ദിയും പറഞ്ഞു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സജി  മക്കാലി, റാസിൽ കെ.പി, അരുണലാൽ, ബജിത്ത്, ജയപ്രസാദ് ഹരിഹരൻ,മാറഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്യാമപ്രസാദ് മാറഞ്ചേരി എന്നിവർ സമരത്തിന് നേത്രത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments