Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തിരൂരിൽ ഒരു കോടി രൂപയുടെ വിദേശ സിഗരറ്റ് പിടികൂടി



 തിരൂരിൽ ഒരു കോടി രൂപയുടെ
 വിദേശ സിഗരറ്റ് പിടികൂടി

വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന് ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗള്‍ഫ് ബസാറുകളിലും വില്‍പ്പന നടത്തുന്നതിനായി എത്തിച്ചതാണ് പിടിച്ചെടുത്ത സിഗരറ്റുകള്‍. തിരൂര്‍ കേന്ദ്രീകരിച്ച്‌ അനധികൃതമായ സിഗരറ്റ് വ്യാപാരം വ്യാപകമാണ് എന്ന പരാതിയെ തുടര്‍ന്ന് ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം ദീര്‍ഘനാളായി ട്രെയിന്‍ മാര്‍ഗം അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സിഗരറ്റ് കടത്തിനെക്കുറിച്ച്‌ നിരീക്ഷണം നടത്തിവരികയായിരുന്നു.

ഡല്‍ഹിയില്‍ നിന്നും വരുന്ന ട്രെയിനുകളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്തു പാസഞ്ചര്‍ ട്രെയിനുകളില്‍ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി. അനധികൃതമായ ഈ സിഗരറ്റ് കടത്ത് വന്‍ ടാക്സ് വെട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പിടികൂടിയ സിഗരറ്റിന് പൊതുവിപണിയില്‍ ഒരു കോടി അഞ്ചു ലക്ഷത്തോളം രൂപ വിലവരും. ഈ വര്‍ഷം പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് സമാനമായ നാലു കേസുകള്‍ പിടികൂടുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പിടിച്ചെടുത്ത വിദേശനിര്‍മിത സിഗരറ്റുകള്‍ തുടര്‍ അന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രി വന്റീവ് വിഭാഗത്തിന് കൈമാറി.

ആര്‍പിഎഫ് ഐജി ബീരേന്ദ്രകുമാറിന്‍റെ പ്രത്യേക നിര്‍ദ്ദേശാനുസരണം പാലക്കാട് ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി. രാജിന്‍റെ നേതൃത്വത്തില്‍ സിഐ എന്‍. കേശവദാസ്, എസ്‌ഐ എ.പി അജിത്ത് അശോക്, എഎസ്‌ഐമാരായ സജി അഗസ്റ്റിന്‍, കെ. സജു, ബി.എസ് പ്രമോദ്, ഹെഡ് കോണ്‍സ്റ്റബിള്‍ മാരായ എന്‍. അശോക്, എ.വി സുഹൈല്‍, കോണ്‍സ്റ്റബിള്‍ മാരായ വി. സവിന്‍, കെ.എം ഷിജു, മുഹമ്മദ്‌ അസ്‌ലം എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments