Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് ഹയർ സക്കന്ററി സ്കൂളിൽ പി. നന്ദകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു


വെളിയംകോട് ഹയർ സക്കന്ററി സ്കൂളിൽ പി. നന്ദകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുരോഗമനം ലക്ഷ്യമാക്കി നവംബർ 5 ന്  12 മണിക്ക് ബഹു. പൊന്നാനി MLA ശ്രീ. പി. നന്ദകുമാറിന്റെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച്  ഒരു യോഗം നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  അഡ്വക്കേറ്റ് ഇ. സിന്ധു,
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ഷംസു കല്ലാട്ടേൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ. കെ. സുബൈർ, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സെയ്ത് പുഴക്കര, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി. അജയൻ, വാർഡ് മെമ്പർ ശ്രീമതി. പി. പ്രിയ, പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഷോജ. ടി. എസ്., പൊന്നാനി യു.ആർ.സി. ബി.പി.സി ശ്രീ. ഹരിയാനന്ദകുമാർ, പി.ടി.എ പ്രസിഡൻറ് ശ്രീ. അയിരൂർ മുഹമ്മദാലി, വെൽഫയർ  കമ്മിറ്റി ചെയർമാൻ  പ്രൊഫ. വി കെ ബേബി, പ്രിൻസിപ്പാൾ  ശ്രീ. പി. ഷംസുദ്ധീൻ, പ്രധാനാധ്യാപിക ശ്രീമതി. പ്രസന്ന ഇ, എൽ. പി സ്കൂൾ പ്രധാനാധ്യാപകൻ
ശ്രീ. രഘു, സമീപവാസികൾ തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. രമേഷ് കുമാർ ചർച്ചകൾക്ക് നേതൃത്വം നൽകി. ബഹുമാനപ്പെട്ട പൊന്നാനി എംഎൽഎ സ്കൂളിൽ വിദ്യാർത്ഥികൾ കുറഞ്ഞുവരുന്നതിനെ കുറിച്ച് ആശങ്കപ്പെടുകയും വിദ്യാർഥികളുടെ അഡ്മിഷൻ കൂട്ടുന്നതിന് ആവശ്യമായ നടപടികൾ എൽ.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ഒത്തൊരുമിച്ച് പ്രവർത്തിച്ച് നടപ്പിലാക്കണം എന്ന് നിർദേശിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും, തിരൂർ ഡിഇഒ, പൊന്നാനി എഇഒ എന്നിവരുടെ നേതൃത്വത്തിൽ അക്കാദമിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും, PTA, SMC, OSC, വെൽഫെയർ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ  പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കാൻ തീരുമാനിച്ചു. ഡോക്ടറേറ്റ് നേടിയ സ്കൂളിലെ  മുൻ അധ്യാപകനും, പൊന്നാനി യു.ആർ.സി. ബി.പി.സി യുമായ ശ്രീ. ഹരിയാനന്ദകുമാറിന് സഹപ്രവർത്തകരുടെ  ഉപഹാരം MLA ഈ  യോഗത്തിൽ വെച്ച് സമ്മാനിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments