INDIA_UNITED
തീവ്രവാദം വിസ്മയമല്ല,
ലഹരിക്ക് മതമില്ല ,
ഇന്ത്യ മതരാഷ്ട്രമല്ല
എന്നീ മുദ്രാവാക്യങ്ങളുയർത്തി പിടിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി.
യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി യൂത്ത് കോൺഗ്രസ് പതാക നന്നംമുക്ക് മണ്ഡലം യുത്ത് കോൺഗ്രസ് പ്രസിഡന്റ് നിതിൻ ഭാസ്കർ ന് കയ്മറികൊണ്ട് നരണിപ്പുഴയിൽ നിന്നും പതയാത്ര ഫ്ലാഗോഫ് ചെയ്തു. അയിനിച്ചോട് സമാപന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിയാസ് പഴഞ്ഞി ഉദ്ഘടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്കൽ അധ്യക്ഷത വഹിച്ചു.
മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി adv സിദ്ധിഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്കാര സഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് പ്രണവം യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് വിനു എരമംഗലം തുടങ്ങിയവർ മുഖ്യ അഥിതികൾ ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അപ്പു കരയിൽ, നന്നംമുക്ക് മണ്ഡലം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഉമ്മർ കുളങ്ങര, നവാസ് വിറളിപ്പുറത്ത്, യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മാർ ആയ ഫാരിസ് നരണിപ്പുഴ, ഷാഫി ചേലക്കടവ്, സജിൻ മക്കാലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.നന്നംമുക്ക് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടും പതയാത്ര സംഘടക സമിതി ചെയർമാൻ കൂടിയായ അലിമോൻ നരണിപ്പുഴ സ്വാഗതം ആശംസിച്ചു.യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്കരൻ പതയാത്രയുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments