ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് പുനരാരംഭിച്ചു.
പുലര്‍ച്ചെ മുതല്‍ ക്ഷേത്ര നാലമ്പലത്തിനകത്തേക്കു ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. പുലര്‍ച്ചെ അഞ്ചു മുതല്‍ കുട്ടികളുടെ ചോറൂണ് വഴിപാടും തുടങ്ങി. 141 കുട്ടികളുടെ ചോറൂണ് വഴിപാട് ഇന്നലെ നടന്നു. ഒന്നരവര്‍ഷത്തിനു ശേഷമാണ് ചോറൂണ് വഴിപാടും കുട്ടികളുടെ തുലാഭാരം വഴിപാടും പുനരാരംഭിക്കുന്നത്. പ്രഭാതഭക്ഷണ വിതരണത്തോടെ പ്രസാദ ഊട്ടിനും തുടക്കമായി.
രാവിലെ 1000 പേര്‍ക്കു പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 3500ഓളം പേര്‍ക്കും വൈകീട്ട് ആയിരം പേര്‍ക്കും ഭക്ഷണം നല്കി. വ്യവസായി വിജയകുമാറാണ് ഇന്നലത്തെ ഭക്ഷണം സ്പോണ്സര് ചെയ്തത്. മണ്ഡലകാലം തുടങ്ങിയതോടെ മണ്ഡലകാല പൂജകള്‍ക്കും തുടക്കമായി.
ദര്‍ശനത്തിനു ശബരിമല തീര്‍ഥാടകരുടെ തിരക്കനുഭവപ്പെട്ടു. മണ്ഡലകാല പൂജകളുടെ ഭാഗമായി രാവിലെ ശീവേലിക്ക് അഞ്ച് പ്രദക്ഷിണമായിരുന്നു. ഇടുതുടി, വീരാണം എന്നീ വിശേഷ വാദ്യങ്ങള്‍ ശീവേലിക്ക് അകന്പടിയായി. ഇനി ഒരുമാസം ദിവസവും രാവിലെ വിശേഷാല്‍ ശീവേലിയാണ്.
രാവിലെ പന്തീരടി പൂജയ്ക്കു ശേഷം 25 കലശം തന്ത്രി ചേന്നാസ് ദിനേശന് നന്പൂതിരിപ്പാട് ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. തുടര്‍ന്നു പ്രത്യേകം തയാറാക്കി പൂജിച്ച പഞ്ചഗവ്യം ഉച്ചപൂജയ്ക്കു മുന്‍പ് തന്ത്രി ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ഉച്ചപൂജയും തന്ത്രി ചേന്നാസ് ദിനേശന് നന്പൂതിരിപ്പാട് നിര്‍വഹിച്ചു. ഭഗവാന് അഭിഷേകം ചെയ്ത പഞ്ചഗവ്യം ഭക്തര്‍ക്കു പ്രസാദമായി നല്കി. മണ്ഡലം 40 ദിവസവും ഗുരുവായൂരപ്പന് പഞ്ചഗവ്യം അഭിഷേകം ചെയ്യും. 41-ാം ദിവസം കളഭാഭിഷേകമാണ്. ശബരിമല ഭക്തര്‍ക്കു ദര്‍ശനത്തിനു പ്രത്യക വരി സംവിധാനം ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ രമേശ് ചെന്നിത്തല എംഎല്‍എ ക്ഷേത്ര ദര്‍ശനം നടത്തി. മണ്ഡലകാലം തുടങ്ങിയതോടെ വൈകിട്ട് ക്ഷേത്രനട ഒരുമണിക്കൂര്‍ നേരത്തെയാണു തുറക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments