Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഉൽസവങ്ങളുടെ കേളികൊട്ടിന് ആരംഭമായി; സന്തോഷ് സോപാനം




ഉൽസവങ്ങളുടെ കേളികൊട്ടിന് ആരംഭമായി; സന്തോഷ് സോപാനം.

പ്രസിദ്ധമായ പല ഉൽസവങ്ങളും പ്രാദേശിക കുടുംബ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാദിനങ്ങളും ഈ വർഷം ഭംഗിയായി നടക്കാൻ സാധ്യതയേറി. ഉൽസവത്തിന്റെ ആഘോഷ സൂചനകൾ ക്ഷേത്ര വാദ്യ കലാകാരൻമാർ ഉൾപ്പെടെ ഉള്ളവർക്ക് പുതു ജീവനാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ നിന്നും വത്യസ്തമായി മേളപ്രമാണിമാരുടെ എണ്ണത്തിൽ കുറവു വരുത്താതെ അനുഷ്ഠാനങ്ങളും ചടങ്ങുകളും ഭംഗിയാക്കി ആഡംബരം കുറച്ച് ഉൽസവങ്ങൾ കെങ്കേമമാക്കാൻ തന്നെയാണ് പല ക്ഷേത്ര കമ്മറ്റികളുടെയും തീരുമാനം. 

അത് വലിയൊരു ആത്മവിശ്വാസമാണ് നൽകുന്നത് കൂടാതെ ആഘോഷങ്ങൾക്ക് മാനദണ്ഡങ്ങൾ ഇളവ് ചെയ്തു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഉൽസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതും ജീവിത വരുമാനമായി കണക്കാക്കിയവർക്കും വലിയ സന്തോഷമാണ് നൽകുന്നതെന്നും സന്തോഷ് കൂട്ടിച്ചേർത്തു. സ്വാമി വിവേകാനന്ദൻ പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം കേരളത്തിലെ വാദ്യ ആദ്യ കാല വാദ്യ കലാകാരൻമാരുടെ ചരിത്ര ശേഖര പുസ്തകം പ്രകാശനം ചെയാനുള്ള തയ്യാറെടുപ്പിലാണ്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments