Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്തിന്റെ വില്ലേജ് ഡവലപ്പ്മെന്റ് പ്ലാനിന്റെ അവലോകന യോഗം നടന്നു.



വെളിയംകോട് പഞ്ചായത്തിന്റെ  വില്ലേജ് ഡവലപ്പ്മെന്റ്  പ്ലാനിന്റെ  അവലോകന യോഗം നടന്നു.


വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെ  2019 - ൽ ബഹു എം.പി.ശ്രീ ഇ.ടി. മുഹമ്മദ് ബഷീർ കേന്ദ്ര പദ്ധതിയ  സൻസദ്  ആദർശ്  ഗ്രാം യോജന ( സാഗി )  പദ്ധതിയിൽ  ഉൾപ്പെടുത്തി വിവിധ കേന്ദ്ര - സംസ്ഥാന പ്രാദേശിക സർക്കാറുകളുടെ പദ്ധതികളും ചേർത്ത്  പ്രക്യതിയും , മനുഷ്യനും  ചേർന്ന  പ്രക്യതി സൗഹ്യദ വികസനം  ഗ്രാമത്തിന്റെ സർവ്വ മേഖലയിലും എത്തിച്ച് ആദർശ ഗ്രാമമായി എന്ന ലക്ഷ്യത്തോടെ  പഞ്ചായത്തിന്റെ  വില്ലേജ് ഡവലപ്പ്മെന്റ്  പ്ലാനിന്റെ  അവലോകന യോഗം  ഗ്രാമപഞ്ചായത്ത്   കോൺഫറൻസ് ഹാളിൽ  വെച്ച്  നടന്നു . 

പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .  സാഗി പദ്ധതിയുടെ  ജില്ലാ പ്രൊജക്ട്  ഡയറക്ടർ പ്രീതി മേനോൻ  അവലോകന യോഗം ഉദ്ഘാടനം ചെയ്തു . അസിസ്റ്റന്റ്  ഡവലപ്പ് കമ്മീഷണർ പി ബൈജു  പദ്ധതി വിശദീകരണം  നടത്തി.

വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര ,  ഷരീഫ മുഹമ്മദ്  ,  മെമ്പർ ഹുസ്സൈൻ പാടത്തകാ  യിൽ  , സെക്രട്ടറി കെ. കെ. രാജൻ  , ബ്ലോക്ക്  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ടി. ജമാലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു .  ഗ്രാമ പഞ്ചായത്തിലെ  നിർവ്വഹണ ഉദ്യോഗസ്ഥർ , വിവിധ  ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച്  ഉദ്യോഗസ്ഥർ  തുടങ്ങിയവർ  പങ്കെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments