വെളിയങ്കോട് ഗ്രാമപഞ്ചായത്തും , കൃഷിഭവനും സംയുക്തമായി ജൈവവള പരിശീലന പരിപാടി സംഘടിപ്പിച്ചു .
സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി , സുഭിക്ഷം , സുരക്ഷിതം പദ്ധതിയുടെ ഭാഗമായി , പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ നടത്തപ്പെട്ട പരിശീലന പരിപാടി പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു . ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക , ജൈവ വളങ്ങൾ , ജൈവ കീടനാശിനികൾ എന്നിവ ഉദ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുക , ജൈവ കുമിൾനാശിനി , എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശീലനം സംഘടിപ്പിച്ചത് . കൃഷി ഓഫീസർ വി. ലെമിന പദ്ധതി വിശദീകരിച്ചു .
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , മെമ്പർമാരായ പി.വേണുഗോപാൽ
റസ് ലത്ത് സെക്കീർ റമീനഇസ്മയിൽ ,പി.പ്രിയ ,
റംസി റമീസ് , സുമിത രതീഷ് , തുടങ്ങിയവർ സംസാരിച്ചു . വെളിയങ്കോട്
എരമംഗലം എന്നീ പ്രദേശം കേന്ദ്രീകരിച്ച് രണ്ട് ഫാർമർ ഇൻട്രസ്റ്റ് ഗ്രൂപ്പുകൾ രൂപീകരിച്ചു . കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ ഫാത്തിമ സ്വാഗതവും , കെ. ദീപ നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments