Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുവ കർഷകനെ ആദരിച്ച് എ.ഐ.വൈ.എഫ്.



യുവ കർഷകനെ ആദരിച്ച് എ.ഐ.വൈ.എഫ്.

നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല പിടാവന്നൂരിലെ  അരിയെല്ലി രാജന്റെ മകൻ ജയസൂര്യ എന്ന പതിനാറുകാരൻ, തന്റെ പഠനസമയം കഴിഞ്ഞ് ബാക്കിയുള്ള സമയം മുഴുവൻ കൃഷിക്കായി  നീക്കിവച്ചിരിക്കുകയാണ്. സ്വന്തമായി അധികം സ്ഥലം മില്ലാത്ത ഈ യുവകർഷകൻ ജയസൂര്യ തൊട്ടടുത്ത് വീടിനടുത്തുള്ള സ്ഥലങ്ങളിലൊക്കെ തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ വിവിധ തരത്തിലുള്ള കൃഷികൾ ചെയ്യുകയാണ്.

  ഈ യുവ കർഷകനെ എഐവൈഎഫ്  പിടാവന്നൂർ യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു.  ഇത്തരം യുവ കർഷകർ ഈ നാടിന് ആവശ്യമാണ്  ഇതൊരു പ്രചോദനം ആയി കൂടുതൽ കൂടുതൽ യുവകർഷകർ ഉണ്ടാകട്ടെ എന്ന് ഭാരവാഹികൾ ആശംസിച്ചു.

Aiyf പൊന്നാനി മണ്ഡലം സെക്രട്ടറി വിബിൻ കല്ലൂർമ്മ യുടെ നേതൃത്വത്തിൽ Aiyf പിടാവന്നൂർ യൂണിറ്റ് സെക്രട്ടറി pk അനിൽകുമാർ മൊമെന്റോ നൽകി, യൂണിറ്റ് പ്രസിഡണ്ട്‌ സുമേഷ് മഞ്ചേരി, ഖജാൻജി mk പ്രജീഷ്, എന്നിവർ പച്ചക്കറി തൈകൾ നൽകി യുവ കർഷകനെ ആദരിച്ചു. കിസ്സാൻ സഭ പൊന്നാനി മണ്ഡലം കമ്മിറ്റി മെമ്പർ  സുമേഷ് പി, സിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി മെമ്പർ Kp ശ്രീധരൻ, പൊന്നാനി ടൂറിസം ഡെവലപ്പ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡണ്ട് NR‌ പ്രബിൻ തുടങ്ങിയവർ ജയസൂര്യയെ അഭിനന്ദിച്ചു സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments