Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പക്ഷിവേട്ടക്കെതിരെ കർശന നടപടികളുമായി മാറഞ്ചേരി പഞ്ചായത്ത്




പക്ഷിവേട്ടക്കെതിരെ കർശന നടപടികളുമായി മാറഞ്ചേരി പഞ്ചായത്ത്

മാറഞ്ചേരി പഞ്ചായത്തിലെ കോൾ പടവിലാണ് വലിയ തോതിൽ പക്ഷിവേട്ട നടന്നതായ പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കർശനമായ നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് പറഞ്ഞു. ബയോ ഡൈവേഴ്സിറ്റി മാനേജിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചു. കൂടാതെ ഇക്കാര്യത്തിൽ സൂചന ലഭിച്ചാൽ അധികാരികളെ അറിയിക്കാൻ മുന്നറിയിപ്പ് നൽകിയതായും പ്രസിഡണ്ട് അറിയിച്ചു.

കേരള കോൾ റിസർച്ച് ആൻഡ്‌ റിസോഴ്സ് സെന്ററിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്ത് വർഷത്തിന് മുൻപ് ഇത്തരത്തിൽ മാറഞ്ചേരി പഞ്ചായത്തിൽ പക്ഷിവേട്ട റിപ്പോർട്ട് ചെയ്തിരുന്നു. പ്രകൃതി സ്നേഹിയും മാധ്യമ പ്രവർത്തകനുമായ ജമാൽ പനമ്പാട് ആണ് ഈ വിഷയം സമൂഹ മധ്യത്തിൽ എത്തിച്ചത്. എരണ്ട വിഭാഗത്തിൽ പെട്ട പക്ഷികളാണ് ഇത്തരത്തിൽ വേട്ടയാടപ്പെട്ടത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments