ജൈവ വള നിർമ്മാണ പരിശീലന പരിപാടി പെരുമ്പടപ്പ് വൈസ് പ്രസിഡൻ്റ് നിസാർ പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് കൃഷിഭവനില്‍ ജൈവവളം, ജൈവ കീടാനാശിനി ,ജൈവ കുമിൾനാശിനി എന്നിവ ഉണ്ടാക്കുന്നതിൻ്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആത്മ കോൺഫറൻസ് ഹാളിൽ ചേർന്ന പരിശീലന പരിപാടി പെരുമ്പടപ്പ് വൈസ് പ്രസിഡൻ്റ് നിസാർ പി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജൈവ പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെരുമ്പടപ്പ് പഞ്ചായത്ത് ഇത്തരം പരിശീലന പരിപാടി നടത്തുന്നത്.പൂര്‍ണ്ണമായും ജൈവകൃഷിയില്‍ താല്പര്യമുള്ള കര്‍ഷകരെയും കര്‍ഷക ഗ്രൂപ്പുകളെയും ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ സൗദ അബ്ദുള്ള അധ്യക്ഷത വഹിച്ചു ,പദ്ധതിയെ കുറിച്ച് വിവരിച്ചത് BPKP പ്രതിനിധിയായ ജലീൽ കുയാകോട്ടിൽ ,കൃഷി ഓഫീസർ സുദർശനൻ ക്ലാസ്സ് എടുത്തു. ഇസഹാക്ക്, കൃഷി അസിസ്റ്റൻറ് മാരായ ബാലകൃഷ്ണൻ, നസീറ കെ, സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments