Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വ്യത്യസ്ത പരിപാടികൾ ഒരുക്കി കുട്ടികളെ വരവേറ്റ് പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ


വ്യത്യസ്ത പരിപാടികൾ ഒരുക്കി കുട്ടികളെ വരവേറ്റ് പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ

പാലപ്പെട്ടി: ഒന്നര വർഷത്തിനിപ്പുറം വിദ്യാലയത്തിൽ എത്തിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്വീകരണമൊരുക്കി പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ. ക്ലാസുകൾക്ക് മുന്നോടിയായി നടത്തിയ പ്രവേശനോത്സവ പരിപാടിയിൽ ശ്രീ. സുബൈർ (ജില്ലാ പഞ്ചായത്ത് മെമ്പർ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

ഹെഡ് മിസ്ട്രസ് ശ്രീമതി. ദീപാജ്ഞലി ടീച്ചർ വേദിക്ക് സ്വാഗതമർപിച്ചു സംസാരിച്ചു. PTA പ്രസിഡൻറ് ശ്രീ. ഇ കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാരി. റംഷീന, GHSS സ്കൂൾ പ്രിൻസിപ്പൾ മണികണ്ഠൻ മാസ്റ്റർ, SRG കൺവീനർ ശ്രീമതി. ഗീത ടീച്ചർ, സ്കൂൾ കൗൺസലർ ശ്രീമതി. ഫായിസ, PTA മെമ്പർ ശ്രീ. ബാദുഷ എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോളി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സൈക്കോ സോഷ്യൽ കൗൺസലറിൻ്റെയും, MSW ട്രെയിനീസിൻ്റെയും നേതൃത്വത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസം ഉറപ്പ് വരുത്തുന്നതിനു വേണ്ടി വിത്യസ്ത പരിപാടികളായ ചിക്കൻ ഡാൻസ്, മൂവ് ആൻഡ് ഫ്രീസ് ഗെയിം, തീം ഡാൻസ് എന്നിവ സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. പാട്ടു പാടിയും നൃത്തം ചെയ്തും അധ്യാപകരും ഒപ്പം ചേർന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments