സി.പി.എം. വേദിയിൽ കബഡി മൽസരം ഉൽഘാടനം നിർവഹിച്ച് ടി.എം.സിദ്ധിഖ്,
സി.പി.ഐ.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വെളിയംകോട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർത്തിയത് ടി.എം.
സിദ്ധിഖ് ആയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് പൊന്നാനിയിൽ നടന്ന കബഡി കബഡി പൊന്നാനി എന്ന താരങ്ങളുടെ അനുഭവവും സംഗമവും മൽസരവും ഉൽഘാടനം ചെയ്തത് ടി.എം. സിദ്ധിഖ് ആയിരുന്നു. പതിവ് പോലെ തന്നെ ഏറെ ആവേശത്തോടെയാണ് അണികൾ അദ്ദേഹത്തിന്റെ പ്രസംഗം സ്വീകരിച്ചതും. തന്റെ പേരിലുള്ള പല പ്രചരണങ്ങളും മാറ്റി നിർത്തി പാർട്ടിയിൽ സജീവമാകുമെന്ന സൂചന തന്നെയാണ് പാർട്ടി വൃത്തങ്ങളും നൽകുന്നത്. എന്നാൽ ടി.എം.സിദ്ധിഖിനെ മാറ്റി നിർത്തി പൊന്നാനി ഏരിയ സമ്മേളനത്തെ മറ്റൊരു പൊട്ടിത്തെറിയിലേക്ക് നയിക്കാതിരിക്കാനുള്ള അനുനയത്തിന്റെ ഭാഗമാണിതെന്നും വ്യാഖ്യാനങ്ങളുണ്ട്. ഒരു ജനകീയ നേതാവിന്റെ തിരിച്ചു വരവ് ഇന്ന് പൊന്നാനിയിലെ കബഡിയിലൂടെ പല സഖാക്കളും നേടി എന്നതാണ് വാസ്തവം.
വി. ശ്രീനിവാസൻ മുഖ്യ അതിഥിയായിരുന്നു. പൊന്നാനി ഏരിയ സെക്രട്ടറി പി.കെ. ഖലീമുദ്ധീൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments