Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗേവിന്ദൻ മാസ്റ്റർ അനുസ്മരണയോഗവും പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വിതരണവും നടന്നു



ഗേവിന്ദൻ മാസ്റ്റർ അനുസ്മരണയോഗവും പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വിതരണവും നടന്നു.

എരമംഗലം: സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വി.ഗോവിന്ദൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ അനുസ്മരണ യോഗവും
പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വിതരണവും നടത്തി.
ശ്രീകാന്ത്.വി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ എ കെ എസ് ടി യു ഉപജില്ല പ്രസിഡണ്ട് കെ.ബാബു രാജൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ മലപ്പുറം ജില്ല അസി.സെക്രട്ടറി അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി.

ഗോവിന്ദൻ മാസ്റ്ററുടെ കുടുംബാംഗ ങ്ങൾ ഏർപ്പെടുത്തിയ
പ്രഭാത് ബുക്സ് എൻഡോവ്മെൻറ് വെളിയംങ്കോട് ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിച്ചു. സി.പി.ഐ
മണ്ഡലം സെക്രട്ടറി പി.രാജൻ,  കെ.കെ.റോബിൻ മാസ്റ്റർ ,സെയ്തുപുഴക്കരഎന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി
ബാലൻ ചെറോമൽ നന്ദി പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments