ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങൾ തെളിഞ്ഞു. മലയാളികളും ദീപാവലി ആഘോഷത്തിൽ നിറഞ്ഞു നിന്നു .
പ്രദേശത്തെ ക്ഷേത്രങ്ങളിലും വിടുകളിലും ചിരാതുകൾ പ്രഭ ചൊരിഞ്ഞു. അന്യ സംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രങ്ങളിൽ മെഴുകുതിരികൾ തെളിഞ്ഞു.
ആശ്വനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു.
പുരാണത്തില്‍ ശ്രീരാമന്‍ തന്റെ പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനത്തില്‍ ലക്ഷദീപങ്ങളാല്‍ ജനങ്ങള്‍ സ്വന്തം രാമനെ ആനയിച്ചതാണ് ദീപാവലി ആഘോഷത്തിന് പിന്നിലെന്നാണ് ഐതിഹ്യം. അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ശ്രീകൃഷ്ണന്‍ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments