രണ്ട് കോടിയിലധികം രൂപയുടെ കർമ്മ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ .
മാറഞ്ചേരി പഞ്ചായത്ത് പരിധിയിൽ ജനപ്രതിനിധി എ കെ. സുബൈറിന്റെ ഇടപെടലുകളെ തുടർന്ന് മൂന്ന് പഞ്ചായത്തുകളിൽ പൂർത്തീകരിക്കുന്നത് നിലവിൽ രണ്ട് കോടിയിലധികം രൂപയുടെ പദ്ധതികൾ. ഇവയിൽ പലതും പല കാരണങ്ങൾ കൊണ്ട് മുടങ്ങിയതും കാലതാമസം നേരിട്ടതുമാണ്. വീണ്ടും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ആ വശ്യമായ ഇടപെടലുകളുമായി മുന്നോട്ടു നീങ്ങുന്നതിന്റെ അടിസ്ഥാനത്തിലാണ് പല സ്വപ്ന പദ്ധതികളും പൂർത്തി കരിക്കുന്നത്. വടമുക്ക് ലക്ഷം വീട് പ്രദേശത്തെ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്തതും , മറ്റ് കുടിവെള്ള പദ്ധതികളും വിദ്യാലയ സാമഗ്രികൾ വിതരണം ചെയ്തതുമെല്ലാം ഇത്തരം പദ്ധതികളിൽ ഉൾപ്പെട്ടതാണ്. നാല്പത് ലക്ഷം രൂപയാണ് ശ്മശാനത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷമീറ ഇളയോടത്ത് അംഗീകരിച്ച പല പദ്ധതികളും കോവിഡ് കാലഘട്ടത്തിന് ശേഷം ഇപ്പോഴാണ് പൂർത്തീകരിക്കപ്പെടുന്നത്. നാടിന് അത്യാവശ്യമായ റോഡും, വൈദ്യുതിയും, കുടിവെള്ളവും, ആതുരാലയങ്ങളും ,വിദ്യാഭ്യാസ മേഖലകളിലും ,പാടശേഖരവും ഉൾപ്പെടെ നിരവധി ആശ്വാസ പദ്ധതികൾ സമയ ബഡിതമായി പൂർത്തീകരിക്കേണ്ടതു ണ്ടെന്നും എ.കെ. സുബൈർ കൂട്ടിച്ചേർത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments