കുന്ദംകുളം ബസ് സ്റാൻഡിൽ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ ബസുകളും കയറണമെന്ന തീരുമാനം ഇന്ന് മുതല്‍ കര്‍ശനമാക്കും.
നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ച പ്രകാരം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ കയറണമെന്ന തീരുമാനം ചൊവ്വാഴ്ച മുതല്‍ കര്‍ശനമാക്കും. രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ സമയത്ത് എല്ലാ ബസുകളും ബസ് ടെര്‍മിനലില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.
മുഴുവന്‍ വണ്‍വേ റോഡുകളുടെയും ശോച്യാവസ്ഥ ഉടനടി പരിഹരിച്ച് യാതായോഗ്യമാക്കി തരണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. മഴ മാറിയാല്‍ ഉടനടി യുദ്ധകാലാടിസ്ഥാനത്തില്‍ വണ്‍വേ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുമെന്ന് ചെയര്‍പേഴ്സന്‍ ഉറപ്പുനല്‍കി. മുഴുവന്‍ ബസുകളും കര്‍ശനമായി ബസ് സ്റ്റാന്‍ഡില്‍ കയറണമെന്ന് പൊലീസ് വ്യക്തമാക്കി. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സന്‍ സൗമ്യ അനിലന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ബസുടമ സംഘടന ഭാരവാഹികളായ മുജീബ് റഹ്മാന്‍, ടി.എ. ഹരിദാസ്, സദന്‍, കുന്നംകുളം പൊലീസ്, നഗരസഭ സെക്രട്ടറി വിവിധ പൊലീസുകാര്‍ എന്നിവരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments