പി.എഫ്.ജി വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പെരുമ്പടപ്പ്: പി എഫ് ജി കൾച്ചറൽ സെന്ററും ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.എം ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ മുന്നോറോളം പേര്‍ പങ്കെടുത്തു. 'ഭീതിയില്ലാത്ത ഭാവിക്ക് കരുതലോടെ കൈകോർക്കാം' എന്ന ശീർഷകത്തിൽ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ കാമ്പയിനിന്‍റെ ഭാഗമായാണ് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഉമ പ്രേമന്‍ ഉദ്ഘാടനം ചെയ്തു. അമീന്‍ പുളിയഞ്ഞാലില്‍ അധ്യക്ഷത വഹിച്ചു. ഹസനുല്‍ ബന്ന ക്ലാസിന് നേതൃത്വം നല്‍കി. എ.കെ സുബൈര്‍, ജലീല്‍ കുന്നനയില്‍, പി.റംഷാദ്, പി.മുജീബ്, യൂസുഫ് അറഫ, വി.ആര്‍ മുഹമ്മദ് എന്നവര്‍ സംസാരിച്ചു.
ബോധവൽക്കരണം, ജീവിത ശൈലി ക്രമീകരണം, രോഗനിർണയം, പ്രാരംഭഘട്ടത്തിൽ തന്നെയുള്ള ചികിത്സ തുടങ്ങിയവ കൊണ്ട് വൃക്ക രോഗത്തെ ഒരുപരിധി വരേ പ്രതിരോധിക്കാന്‍ കഴിയും. വൃക്കരോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ സാമൂഹിക ബാധ്യതയാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് പി.എഫ്.ജി കള്‍ച്ചറല്‍ സെന്‍റര്‍ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments