മലപ്പുറം കെ.എസ്.ആർ.ടി.സി. സൂപ്പർ ഹിറ്റ് .
സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസിയുടെ ആദ്യ ടൂര്‍ പാക്കേജായിരുന്നു മലപ്പുറം-മൂന്നാര്‍ ഉല്ലാസയാത്ര. സ്വന്തമായി വാഹനമില്ലാത്ത, യാത്രകളിഷ്ടപ്പെടുന്നവര്‍ കെഎസ്‌ആര്‍ടിസിയുടെ ഉല്ലാസയാത്രകളെ വലിയ ആവേശത്തോടെ ഏറ്റെടുത്തു.
മലപ്പുറം ഡിപ്പോയുടെ മാതൃകയില്‍ പിന്നീട് പൊന്‍കുന്നം , ഹരിപ്പാട് , ആലപ്പുഴ ഡിപ്പോകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തന്നെ പെരിന്തല്‍മണ്ണ സബ് ഡിപ്പോയും മൂന്നാറിലേക്ക് സ്പെഷല്‍ സര്‍വീസ് തുടങ്ങി .
ഒക്ടോബര്‍ 16 മുതല്‍ ആണ് കെഎസ്‌ആര്‍ടിസി മലപ്പുറത്ത് നിന്നും മൂന്നാറിലേക്ക് സ്പെഷല് സര്‍വീസുകള്‍ തുടങ്ങിയത്. ചുരുങ്ങിയ ചെലവില്‍ തങ്ങി, കാഴ്ചകള്‍ കണ്ട് മടങ്ങാന്‍ ഉള്ള അവസരം ആളുകള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. മൂന്നാര്‍ സ്പെഷല്‍ സര്‍വീസിന് ലഭിച്ച സ്വീകാര്യത കണ്ട് മലക്കപ്പാറയിലേക്കും ഏകദിന സ്പെഷല്‍ സര്‍വീസ് തുടങ്ങി. അതും വന്‍ വിജയം. ഇപ്പോള്‍ മൂന്നാറിലേക്ക് ആഴ്ചയില്‍ അഞ്ചു ദിവസവും മലക്കപ്പാറയിലേക്ക് ആഴ്ചയിലൊരു ദിവസവുമാണ് മലപ്പുറത്തു നിന്നുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍.
ഉച്ചക്ക് മലപ്പുറത്ത് നിന്നും മൂന്നാര്‍ ബസ്സ് പുറപെടും. രാത്രി അവിടെ കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസുകളില്‍ ഉറങ്ങാം. രാവിലെ കെഎസ്‌ആര്‍ടിസി യുടെ സ്പെഷല്‍ വിനോദ സഞ്ചാര ബസില്‍ കാഴ്ചകള്‍ കാണാന്‍ പോകാം.. ടോപ് സ്റ്റേഷന്‍, എക്കോ പോയിന്‍്റ്, മ്യൂസിയം, തേയില ഫാക്റ്ററി, കുണ്ടള തടാകം, മാട്ടുപ്പെട്ടി അണക്കെട്ട് തുടങ്ങി എല്ലാ പ്രധാന കേന്ദ്രങ്ങളും കണ്ട് ആറരയോടെ തിരികെ മൂന്നാറിലേക്ക്.. രാത്രി മലപ്പുറത്തേക്കും.. ആകെ വേണ്ടത് ഒരാള്‍ക്ക് ചെലവ് 1000 രൂപ.. ഭക്ഷണത്തിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റും ഇതില്‍ ഉള്‍പ്പെടില്ല. സെമി സ്ലീപ്പര്‍, എ സി ബസുകള്‍ ആണെങ്കില്‍ ടിക്കറ്റ് നിരക്ക് 1300, 1500 എന്നിങ്ങനെ ആകും. മൂന്നാറിലേക്ക് ഇത് വരെ 40 ലേറെ സര്‍വീസുകള്‍ നടത്തി. 1700 ലധികം പേര്‍ മലപ്പുറത്ത് നിന്നും കെഎസ്‌ആര്‍ടിസി യിലൂടെ മൂന്നാര്‍ കണ്ടു മടങ്ങി.
മലക്കപ്പാറക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 6 മണിയോടെ മലപ്പുറത്ത് നിന്നും പുറപ്പെടും. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് അതിര്‍ത്തിയായ മലക്കപ്പാറ വരെ പോയി രാത്രിയോടെ മടങ്ങി എത്തും. 10 സര്‍വീസുകള്‍ ആണ് ഇത് വരേക്കും ഇവിടേക്ക് നടത്തിയിട്ടുള്ളത്.
" ഡിസംബര്‍ പകുതി വരെ ഉള്ള എല്ലാ സ്പെഷല്‍ സര്‍വീസുകളും മുഴുവന്‍ ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. അത്രയും സ്വീകാര്യത ആണ് ഈ യാത്രകള്‍ക്ക് ലഭിച്ചിട്ടുള്ളത്. നിലവില്‍ ആഴ്ചയില്‍ 5 ദിവസം മൂന്നാറിലേക്കും ഒരു ദിവസം മലക്കപ്പാറക്കും ആണ് സര്‍വീസുകള്‍.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments