Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജൈവവൈവിധ്യ നഴ്സറിയുടെ ഉദ്ഘാടനം നടന്നു.


ജൈവവൈവിധ്യ നഴ്സറിയുടെ ഉദ്ഘാടനം നടന്നു.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ നഴ്സറി ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തിന്റെ പുത്തൻ ആശയമായ കണ്ടൽ ചെടികളുടെ 2000 തൈകളും, വിവിധ നാട്ടുചെടികളുടെ തൈകളും ഉൽപ്പാദിപ്പിച്ചുകൊണ്ട് അയിരൂർ 14-ആം വാർഡിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യ നഴ്സറിയുടെ ഉദ്ഘാടനം ബഹു :ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷമുസ്തഫയുടെ അധ്യക്ഷതയിൽ ബഹു :പൊന്നാനി എം എൽ എ ശ്രീ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി ബഹു :ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി adv ഇ സിന്ധു പങ്കെടുത്തു.കെ ശ്രീഹരി പ്രകൃതി സംരക്ഷണഗാനാലാപനം ആലപിച്ചു.ജൈവ വൈവിദ്ധ്യ സമിതി കൺവീനർ ശ്രീ എം സുനിൽ സ്വാഗതവും, വികസനസമിതി അ ധ്യക്ഷ ശ്രീമതി സൗദഅബ്ദുള്ള, പഞ്ചായത്ത് അംഗങ്ങളായ കെ സക്കറിയ, ശാന്തകുമാരൻ, ടി എച്ച് മുസ്തഫ, സുനിൽദാസ്, അജീഷഷാനവാസ്,കെ ഉണ്ണികൃഷ്ണൻ,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ വി ജയരാജൻ, വി ഇ ഒ ശ്രീ രൂപേഷ്, തൊഴിലുറപ്പ് ഓവർസിയർ ശ്രീ ജലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സുധ കുട്ട്യേരി നന്ദി പറഞ്ഞ പരിപാടി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്,തൊഴിലുറപ്പ്, ജൈവവൈവിധ്യ സമിതി എന്നിവ ചേർന്നാണ്  സംഘടിപ്പിച്ചത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments