Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഞ്ജു മുരുകനെയും അവരുടെ കുടുംബത്തെയും ഗുരുവായൂർ ദേവസ്വം അതിഥിയായി സ്വീകരിച്ചു

മഞ്ജു മുരുകനെയും അവരുടെ കുടുംബത്തെയും ഗുരുവായൂർ ദേവസ്വം അതിഥിയായി സ്വീകരിച്ചു

ഗുരുവായൂരപ്പന്റെ ഉച്ചപൂജാ അലങ്കാരത്തിന്റെ ചിത്രാവിഷ്കാരം നിത്യേന വരച്ചു ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ശ്രീമതി മഞ്ജു മുരുകനെയും അവരുടെ കുടുംബത്തെയും ഗുരുവായൂർ ദേവസ്വം അതിഥിയായി സ്വീകരിച്ചു.

ഒട്ടനവധി ചിത്രങ്ങൾ ഗുരുവായൂരപ്പന് വേണ്ടി വരച്ചിട്ടുണ്ടെങ്കിലും, ജീവിതത്തിൽ ആദ്യമായാണ് ശ്രീമതി മഞ്ജു മുരുകൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്.

ഇന്നലെ വൈകീട്ട് ഗുരുവായൂരിലെത്തിയ ശ്രീമതി മഞ്ജു മുരുകനും കുടുംബവും ദേവസ്വം അതിഥികളായാണ് താമസിച്ചതും ദർശനം നടത്തിയതും. അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഗുരുവായൂർ ദേവസ്വം ഒരുക്കിയിരുന്നു.

ശ്രീമതി മഞ്ജു മുരുകൻ ഗുരുവായൂരപ്പന് കാണിക്കയായി താൻ വരച്ച 108 ചിത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിൽ വെച്ച് നടന്ന ചടങ്ങിൽ, ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ചിത്രങ്ങൾ ഏറ്റുവാങ്ങി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, കെ.വി.ഷാജി എന്നിവർ സന്നിഹിതരായിയിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments