Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുട്ടാടൻ പാടം കൂട്ടായ്മ അവിയൂർ മൂനായിനി ടെറഫിൽ വെച് ലോഗോ പ്രകാശനവും ജേഴ്സി വിതരണവും സൗഹൃദ ഫുട്ബോൾ മത്സരവും നടത്തി.


ആരോഗ്യമാണ് ആയുർദൈർഘ്യം ആഹാരമാണ് ഔഷധം
കുട്ടാടൻ പാടം കൂട്ടായ്മ അവിയൂർ മൂനായിനി ടെറഫിൽ  വെച് ലോഗോ പ്രകാശനവും ജേഴ്സി വിതരണവും സൗഹൃദ ഫുട്ബോൾ മത്സരവും നടത്തി.

കൂട്ടായ്മ പ്രസിഡണ്ട് കരീം നരിയമ്പുള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് പൊതുപരിപാടിയിൽ ബഹുമാനപ്പെട്ട പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി സുരേന്ദ്രൻ ജയ്സി വിതരണ ഉദ്ഘാടനം നടത്തി .
ബഹുമാനപ്പെട്ട വടക്കേക്കാട് പോലീസ് എസ് എച് ഓ ലോഗോ പ്രകാശനവും നടത്തി മാറി മാറി വരുന്ന കാലഘട്ടത്തിൽ ഇതുപോലുള്ള കൂട്ടായ്മ നമ്മുടെ നാടിന് ആവശ്യമാണെന്നും വരാൻപോകുന്ന കുട്ടാടൻ പാടം വികസനങ്ങൾ കൂട്ടായ്മയുടെ സഹകരണങ്ങളും ആവശ്യമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും യുവാക്കൾ മാറി നിൽക്കണമെന്നും നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ യുവാക്കൾ രംഗത്ത് വരണമെന്നും വടക്കേക്കാട് എസ് എച്ച് ഒ ആവശ്യപ്പെട്ടു.
ആരോഗ്യമില്ലാത്ത ആയുസ്സും കരുതൽ ഇല്ലാത്ത ജീവിതവും പാഴ്മരം പോലെ പടർന്നു നിന്നിട്ട് എന്ത് കാര്യം മാറിവരുന്ന ജീവിത സാഹചര്യവും ജീവിത രോഗങ്ങളും മനുഷ്യരാശിക്ക് മഹാമാരിയായി മാറികൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ആഹാരമാണ് ഔഷധം എന്നും വ്യായാമമാണ് പരിരക്ഷ എന്നും തിരിച്ചറിഞ്ഞ ഒരുപറ്റം ആളുകളുടെ ഒത്തുകൂടലാണ് കൂട്ടായ്മ  പ്രായഭേദമന്യേ മത-ജാതി ചിന്തകൾക്കതീതമായി പങ്കുവെക്കുന്ന സൗഹൃദത്തിൻറെ പൂമരം ചുവട്ടിലെ സ്നേഹത്തണലാണ് ഈ കൂട്ടായ്മയെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൂട്ടായ്മയുടെ രക്ഷാധികാരി സി വി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു .
പഞ്ചായത്ത് മെമ്പർമാരായ c ashraf ഉം ഷെറീഫാ കബീറും കൂട്ടായ്മയുടെ മെമ്പർമാരായ നൂറുവട്ടംപറമ്പിലും K h റസാക്കും ആശംസകൾ പറഞ്ഞു അക്ബർ മൊയ്തുട്ടി സ്വാഗതവും ജനറൽ സെക്രട്ടറി പി ടി ദാവൂദ് നന്ദിയും പറഞ്ഞു
 തുടർന്ന് സൗഹൃദ ഫുട്ബോൾ മത്സരവും നടത്തി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments