അതി ദരിദ്രരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനം ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ഒ. പി.പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ സ്വാഗതമാശംസിച്ചു.പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ VEO ജലീൽ, കില ബ്ലോക്ക് കോഡിനേറ്റർ കെ. പി.രാജൻ എന്നിവർ ക്ലാസെടുത്തു... ഭരണസമിതി അംഗങ്ങൾ, ബ്ലോക്ക് ജീവനക്കാരി സുജ,VEO രജീഷ്, കില പഞ്ചായത്ത് ആർ പി മാരായ E.S.മധുസൂദനൻ, ദിവ്യ ഉണ്ണികൃഷ്ണൻ വാർഡ് തല ജനകീയ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു...
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments