Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അദ്ധ്യാപകരുടെ വസ്ത്രധാരണത്തിന് നിബന്ധനകളില്ലെന്ന് വിദ്യഭ്യാസ വകുപ്പ്



അദ്ധ്യാപകരുടെ വസ്ത്രധാരണത്തിന് നിബന്ധനകളില്ലെന്ന് വിദ്യഭ്യാസ വകുപ്പ്

അദ്ധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും നിര്‍ബന്ധങ്ങളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അദ്ധ്യാപികമാര്‍ സാരി ധരിച്ച്‌ ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ല.

ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ് പലതവണ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടും ഡ്രസ്സ് കോഡ് സംബന്ധിച്ച്‌ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അദ്ധ്യാപകര്‍ പരാതിപ്പെടുന്നു.

ഈ സാഹചര്യത്തില്‍, തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അദ്ധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്‍. സജുകുമാറാണ് ഉത്തരവിറക്കിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments