Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടീം ഇ.ആർ.എം. നരണിപ്പുഴ ഷാനവാസ് സ്മരണിക കൈമാറി.



ടീം ഇ.ആർ.എം. നരണിപ്പുഴ ഷാനവാസ് സ്മരണിക കൈമാറി.

പ്രദേശത്തെ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യം ടീം ഇ.ആർ.എം. നരണിപ്പുഴ ഷാനവാസിന്റെ ഓർമ്മകൾക്ക് പുതു ജീവൻ നൽകി സ്മരണിക കൈമാറി. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും സൂഫിയും സുജാതയും എന്ന ചലച്ചിത്രത്തിന് ലഭിച്ച അഞ്ച് സംസ്ഥാന അവാർഡുകളാണ് "വാതുക്കൽ വെള്ളരിപ്രാവ് " എന്ന ചടങ്ങ് സംഘടിപ്പിക്കാൻ ടീം ഇ.ആർ.എം. നെ പ്രചോദിപ്പിച്ചത്.

സംസ്ഥാന പുരസ്കാര ജേതാവും ഗാനരചയിതാവുമായ ഹരിനാരായണൻ ചടങ്ങ് ഉൽഘാടനം ചെയ്ത് സബ്ന ഷാനവാസിന് സ്മരണിക കൈമാറി.

സൂഫിയും സുജാതയിലെ 'അൽ ഹംദുലില്ലാ ' എന്ന ഗാനം ആലപിച്ച സുധീപ് പാലനാട് അനുസ്മരണ പ്രഭാഷണം നടത്തി. വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട്   കല്ലാട്ടേൽ ഷംസു മുഖ്യ അതിഥിയായി യൂണിവേഴ്സൽ റെക്കോഡ് ബുക്കിൽ ഇടം നേടിയ റിയൽ മീഡിയക്ക് ഉപഹാരം നൽകി. പ്രഗിലേഷ് , ഷുഹൈബ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ പ്രതിഭകളെ അനുമോദിച്ചു.

ഷാജി കാളിയത്തേൽ, പി. റംഷാദ്, ഷൗക്കത്ത് അലിഖാൻ , ഫൈസൽ ബാവ, ജിയോ മാറഞ്ചേരി, ഡോകടർ ഉമറലി, റഫീഖ് പെരുമുക്ക് , ശങ്കരനാരായണൻ പന്താവൂർ,ഭഗവാൻ രാജൻ, മുഹമ്മദ് സഫി, ലക്ഷ്മണൻ മാസ്റ്റർ തുടങ്ങിയവർ ഷാനവാസ് അനുസ്മരണം നടത്തി.

പ്രഗിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുരേഷ് പൂങ്ങാടൻ അധ്യക്ഷനായി. ജിഷാദ് ഒലിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മനോജ് കോനശ്ശേരി, റഫീഖ് പുഴക്കര , ജയേഷ് കുവക്കാട്ട്, രാജേഷ്, ഷറഫുദ്ധീൻ , ഗഫൂർ , അംബിക ചേമ്പാലാ, സജീഷ്, ജയചന്ദ്രൻ വന്നേരി തുടങ്ങിയവർ പ്രതിഭകളെ ആദരിച്ചു. മുസ്ഥഫ പരൂർ ചടങ്ങിന് നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments