കുട്ടികൾക്കെതിരെയുള്ള അതിക്രമവും , ലഹരിയുടെ സ്വാധീനവും - സെമിനാർ സംഘടിപ്പിച്ചു.
രാജ്യത്തിൻറെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം ആസാദി കാ അമൃത് മഹോത്സവമായി ഒരു വർഷം നീണ്ടുനില്ക്കുന്ന പരിപാടിയായി ആഘോഷിക്കപ്പെടുകയാണ് .അതിന്റെ തുടർ പദ്ധതിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പൊന്നാനി താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി യും ചേർന്ന് കുട്ടികൾക്കെതിരെയുള്ള അതിക്രമവും , ലഹരിയുടെ സ്വാധീനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .
ബഹു . പൊന്നാനി MLA ശ്രീ .പി . നന്ദകുമാർ ഉൽഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ചു . പെരുമ്പടപ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിനീഷ മുസ്തഫ , ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ ആയ ശ്രീ രാംദാസ് മാഷ് , കുമാരി AH റംഷീനാ , ബ്ലോക്ക് മെമ്പർമാരായ ശ്രീമതി ജമീല മനാഫ് , ശ്രീമതി ആശാലത , BDO KJ അമൽദാസ് എന്നിവർ ആശംസകൾ അറിയിച്ചു . ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി ശ്രീമതി സൗമ്യ സ്വാഗതം പറഞ്ഞു . അഡ്വ .അഷറഫ് , എക്സൈസ് വകുപ്പിലെ വിമുക്തി താലൂക് കോ ഓർഡിനേറ്റർ ശ്രീ ഗണേശൻ
എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു . ബ്ലോക്ക് പരിധിയിലെ ജാഗ്രത സമിതി അംഗങ്ങൾ , icds സൂപ്പർവൈസർമാർ അംഗൻവാടി വർക്കർമാർ cds ചെയര്പേഴ്സൺ മാർ അടക്കം പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments