ജമാഅത്തെ ഇസ്ലാമി എരമംഗലം യൂണിറ്റ് പ്രവർത്തക സംഗമം നടന്നു.
റിയൽ മീഡിയക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ ആദരം: വാർത്തയിലെ കാരുണ്യത്താൽ യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ റിയൽ മീഡിയയെ ജമാഅത്തെ ഇസ്ലാമി എരമംഗലം പ്രവർത്തക സംഗമത്തിൽ ആദരിച്ചു. ഗൈഡൻസ് സെൻററിൽ ചേർന്ന സംഗമത്തിൽ ജ.ഇ.പെരുമ്പടപ്പ് ഏരിയ പ്രസിഡണ്ട് പി.എം.അബ്ദുൽ മജീദ് റിയൽ മീഡിയ ഡയറക്ടർ പ്രഗിലേഷിന് ഉപഹാരം നൽകി.
പട്ടാമ്പി മുതുമല എസ്.പി.കോളനിക്കാർ അയ്യപ്പൻ വിളക്കിന് ശേഖരിച്ച തുക കരൾ രോഗിയായ റഷീദലിയുടെ ചികിത്സ ഫണ്ടിലേക്ക് നൽകിയ വാർത്തയാണ് റിയൽ മീഡിയക്ക് യൂണിവേഴ്സൽ റിക്കോർഡിൽ ഇടം നേടിക്കൊടുത്തത്. ഒരു ദേശത്തിൻ്റെ ശബ്ദം മാത്രമല്ല, ദുർബലർക്കും അശരണർക്കും നേരെ തുറന്നു വെച്ച കണ്ണും കാതുമാകാൻ റിയൽ മീഡിയക്ക് കഴിയട്ടെ എന്ന് അധ്യക്ഷത വഹിച്ച എം.സി.നസീർ ആശംസിച്ചു. തൻ്റെ എളിയ പ്രവർത്തനത്തിന് നൽകിയ ഈ അംഗീകാരവും ആദരവും കൃതജ്ഞതാപൂർവ്വം സ്വീകരിക്കുന്നതായി മറുപടി പ്രസംഗത്തിൽ പ്രഗിലേഷ് അഭിപ്രായപ്പെട്ടു. സംഗമത്തിൽ വി.കെ.അയ്യൂബ് സ്വാഗതവും കെ.എ.ജമാൽ സമാപനവും നിർവ്വഹിച്ചു.

0 Comments