മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബോർഡ് പന്ത്രണ്ടര ലക്ഷം രൂപ വിതരണം ചെയ്തു
പൊന്നാനി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ മുഖേന പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾക്ക് പന്ത്രണ്ടര ലക്ഷം രൂപ വിതരണം ചെയ്തു. മരണാനന്തര സഹായം, മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹധനസഹായം, അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികൾക്കുള്ള സഹായം, വിധവ സഹായം, തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളികൾക്കുള്ള സാമ്പത്തികസഹായമായി വിതരണം ചെയ്തത്. വിതരണോദ്ഘാടനം കേരള മത്സ്യബോർഡ് മെമ്പർ എ.കെ ജബ്ബാർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സീനത്ത്, ഫിഷറീസ് ഓഫീസർ അബ്ദുസലാം, റസിയ എന്നിവർ സംസാരിച്ചു.
ചിത്രവിവരണം
മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായവിതരണം എ.കെ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments