Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്തും , കൃഷിഭവനും സംയുക്തമായി ജൈവവള പരിശീലന പരിപാടി സംഘടിപ്പിച്ചു .



വെളിയങ്കോട്  ഗ്രാമപഞ്ചായത്തും ,  കൃഷിഭവനും  സംയുക്തമായി ജൈവവള പരിശീലന  പരിപാടി സംഘടിപ്പിച്ചു . 

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ  പ്രകൃതി കൃഷി , സുഭിക്ഷം , സുരക്ഷിതം  പദ്ധതിയുടെ ഭാഗമായി , പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ  നടത്തപ്പെട്ട  പരിശീലന പരിപാടി  പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത്  അധ്യക്ഷത വഹിച്ചു . ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക , ജൈവ വളങ്ങൾ  ,  ജൈവ കീടനാശിനികൾ എന്നിവ ഉദ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുക , ജൈവ കുമിൾനാശിനി ,  എന്നിവയുമായി ബന്ധപ്പെട്ടാണ്  പരിശീലനം സംഘടിപ്പിച്ചത് . കൃഷി ഓഫീസർ  വി. ലെമിന പദ്ധതി  വിശദീകരിച്ചു . 
സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  സെയ്ത്  പുഴക്കര  , മെമ്പർമാരായ  പി.വേണുഗോപാൽ
റസ് ലത്ത്   സെക്കീർ  റമീനഇസ്മയിൽ ,പി.പ്രിയ ,
റംസി റമീസ് ,  സുമിത രതീഷ്  , തുടങ്ങിയവർ സംസാരിച്ചു . വെളിയങ്കോട്
എരമംഗലം എന്നീ പ്രദേശം കേന്ദ്രീകരിച്ച്  രണ്ട്  ഫാർമർ  ഇൻട്രസ്റ്റ്  ഗ്രൂപ്പുകൾ  രൂപീകരിച്ചു . കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ ഫാത്തിമ  സ്വാഗതവും , കെ. ദീപ നന്ദിയും പറഞ്ഞു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments