പൊന്നാനി ഉപജില്ലാ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി 10 മണിക്ക് വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു.
പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഷോജ. ടി. എസ് അധ്യക്ഷതവഹിച്ചു.
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ഷംസു കല്ലാട്ടേൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ. കെ. സുബൈർ, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സെയ്ത് പുഴക്കര, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി. അജയൻ, വാർഡ് മെമ്പർ ശ്രീമതി. പി. പ്രിയ, പൊന്നാനി യു.ആർ.സി. ബി.പി.ഒ. ശ്രീ. ഹരിയാനന്ദകുമാർ, പ്രധാനാധ്യാപിക ശ്രീമതി. പ്രസന്ന ഇ., വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. രാജൻ, എസ്.എം.സി. ചെയർമാൻ ശ്രി. ടി.ജി. ഗിരിവാസൻ, ഒ.എസ്.സി ചെയർമാൻ ശ്രീ. ഷാജി കാളിയത്തേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വെച്ച് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സ്കൂൾ പ്രിൻസിപ്പാളിനും, പ്രധാനാധ്യാപികയ്ക്കും വിദ്യാർഥികളുടെ ഉപയോഗത്തിനായി മാസ്കും, സാനിറ്റൈസറും കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. പി. ഷംസുദ്ദീൻ സ്വാഗതം ആശംസിക്കുകയും പി.ടി.എ പ്രസിഡൻറ് ശ്രീ. അയിരൂർ മുഹമ്മദാലി നന്ദിയർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും മിഠായി വിതരണവും ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments