Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എം.ടി.എം. കോളേജിൽ മറഡോണ ഫെസ്റ്റ് നടത്തി


എം.ടി.എം. കോളേജിൽ മറഡോണ ഫെസ്റ്റ് നടത്തി

ഫുട്‌ബോൾ ഇതിഹാസം  ഡീഗോ മറഡോണയുടെ  ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് വെളിയങ്കോട് എംടിഎം കോളേജിൽ നവംബർ 22 മുതൽ നടന്നു വരുന്ന  മറഡോണ ഫെസ്റ്റിന്റെ അവസാന ദിവസം ഫിലിം ക്ലബ്ബ് ആസിഫ് കപാഡിയ സംവിധാനം ചെയ്ത  ഡീഗോ മറഡോണ എന്ന  ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. തുടർന്ന്  ഫുട്‌ബോൾ മത്സരത്തിൽ ബൊക്കാ ജൂനിയേഴ്സിനെ  ലിവർ പ്ളേറ്റ് നേരിട്ടു. എംടിഎം  ട്രസ്റ്റ് സെക്രട്ടറി പ്രൊഫ: ഹവ്വാവുമ്മ, സ്പോർട്സ് ഹുഡ് കോച്ച് ജിതിൻ, ഫൈസൽ ബാവ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. 

ഫെസ്റ്റിന്റെ ഭാഗമായി ഓൺലൈനിൽ നടത്തിയ  സ്പോർട്സ് ക്വിസ് മത്സരത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. റീഡേഴ്‌സ് ക്ലബ്ബ് നടത്തിയ ഡീഗോ മറഡോണ കളി രാഷ്ട്രീയം ഓർമ്മ എന്ന ചർച്ചയിൽ പ്രശസ്ത എഴുത്തുകാരൻ എം.നന്ദകുമാർ, ഡോ.ഹരികൃഷ്ണൻ, അരബിന്ദ് ചന്ദ്രശേഖർ, ഗണേഷ് പുത്തലത്ത്, കുര്യാക്കോസ് വർഗീസ്, റിച്ചി എബ്രഹാം, ഷാംലി നിഷാദ് എന്നിവർ സംസാരിച്ചു.

പുതു തലമുറക്ക്  മറഡോണ എന്ന മനുഷ്യനെ, ഇതിഹാസത്തെ കൂടുതൽ അറിയാൻ ഈ ഫെസ്റ്റ് ഏറെ സഹായിച്ചതായി  വിദ്യാർത്ഥികൾ പറഞ്ഞു. അധ്യാപകരായ പ്രൊഫ. മുഹമ്മദ് ശിഹാബ് ഒ.കെ,  അസി:പ്രൊഫ ശുഹൈബ്.പി.എം, പ്രൊഫ രഞ്ജിൻ എന്നിവർ മറഡോണ ഫെസ്റ്റിന് നേതൃത്വം നൽകി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments