മാറഞ്ചേരി ഗവ: ഹയർ സെകന്ററി സ്കൂളിൽ നവാഗതരെ വരവേറ്റ് കുട്ടിപോലീസ് .
നിരവധി നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോം അണിഞ്ഞ് ഇന്ന് മാറഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സേവന നിരതരായത്. നാൽപ്പതിലധികം വിദ്യാർത്ഥികളാണ് പരിശീലനത്തിന് ശേഷം പരേഡിനായി കാത്തിരിക്കുന്നത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. മാരായ അനിൽ ബി.എസ്., സൗമ്യ എന്നിവരാണ് ഇവർക്കു വേണ്ട പരിശീലനങ്ങൾ നൽകി വരുന്നത്.
പ്രവേശനോൽസവത്തിന്റെ ഭാഗമായി നവാഗതർക്കായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി നിർദേശങ്ങൾ നൽകി സേവനം ചെയ്തും കുട്ടിപ്പോലീസ് ആയിരുന്നു. വരും നാളുകളിൽ കൂടുതൽ സേവനങ്ങൾ എസ്.പി.സി യിൽ നിന്നും പ്രതീക്ഷിക്കാമെന്ന് പി.ടി.എ. ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments