കേന്ദ്ര സംസ്ഥാന സർക്കാറുകൾ നികുതി കൊള്ള നടത്തുന്നു-അഡ്വ സിദ്ധീഖ് പന്താവൂർ
പെരുമ്പടപ്പ്:പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ മേൽ അധിക നികുതി വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതു ജനത്തെ കൊള്ളയടിക്കുകയാണെന്ന് ജില്ല കോണ്ഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ പറഞ്ഞു. ഇന്ധന വില വർദ്ധനവിനെതിരെ കോണ്ഗ്രസ് വെളിയംകോട് ബ്ലോക്ക് കമ്മറ്റി പാലപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധാർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ എം അനന്തകൃഷ്ണന് അധ്യക്ഷം വഹിച്ചു ഷംസു കലാട്ടേൽ,പ്രസാദ് പ്രണവം,കെ മുരളീധരൻ,അപ്പു കാരയിൽ, ജലീൽ കുന്നനയിൽ, നാഹിർ ആലുങ്ങൽ, പി ടി അബ്ദുൽ ഖാദർ, മനോഹരൻ പാലപ്പെട്ടി, സഗീർ ആയിരൂർ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments