Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നെടുമുടി വേണു, വി.കെ.ശശിധരൻ അനുസ്മരണവും പി. നന്ദകുമാർ എം.എൽ.എ. ഉൽഘാടനം ചെയ്തു.




നെടുമുടി വേണു, വി.കെ.ശശിധരൻ അനുസ്മരണവും പി. നന്ദകുമാർ എം.എൽ.എ. ഉൽഘാടനം ചെയ്തു.  
                                                                                                                                                                        കോവിഡ് കാലത്തെ ദീർഘ ഇടവേളക്കുശേഷം കാണിയുടെ പ്രവർത്തനങ്ങൾ നെടുമുടി വേണു, വി. കെ ശശിധരൻ അനുസ്മരണത്തോടെ സമാരംഭിച്ചു. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യമായിരുന്നിട്ടും കാണി അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നല്ല പങ്കാളിത്തം പരിപാടിയിൽ ആദ്യവസാനമുണ്ടായത് സന്തോഷകരമാണ്.  പി. നന്ദകുമാർ എം. എൽ. എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 നെടുമുടി വേണുവിനെ അനുസ്മരിച്ചുകൊണ്ട് ഇ ജയകൃഷ്ണനും വി. കെ ശശിധരനെ അനുസ്മരിച്ചുകൊണ്ട് കോട്ടക്കൽ മുരളിയും സംസാരിച്ചു. നെടുമുടിയുടെ വ്യത്യസ്തതപുലർത്തുന്ന കഥാപാത്രങ്ങളെ ആസ്പദമാക്കി അദ്ദേഹത്തിൻറെ അഭിനയജീവിതം വിശദീകരിച്ച ജയകൃഷ്ണൻറെ പ്രഭാഷണം ഹൃദ്യവും പ്രൊഢവുമായിരുന്നു. വി. കെ.എസുമായുള്ള വ്യക്തിബന്ധത്തിൻറെ കൂടി വെളിച്ചത്തിൽ അദ്ദേഹത്തെ സ്മരിക്കുകയും ഗാനസന്ദർഭങ്ങൾ വിശദീകരിക്കുകയും ചെയ്തുകൊണ്ട് കോട്ടക്കൽ മുരളിയും സംസാരിച്ചു. അടാട്ട് വാസുദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി. മോഹനകൃഷ്ണൻ സ്വാഗതവും വിജയൻ വാക്കേത്ത് നന്ദിയും പ്രകാശിപ്പിച്ചു.. മർമ്മരം എന്ന സിനിമയുടെ പ്രദർശനവും നടന്നു.
തുടർ പരിപാടികളിലും ഈ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments