ഒറ്റു ക്കാർക്ക് തിരുത്താനുള്ളതല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം; പിഡിപി.
മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നവംബർ 26 വെള്ളിയാഴ്ച തിരൂരിൽ വെച്ച് നടക്കുന്ന ഒറ്റുകാർക്ക് തിരുത്താനുള്ളതല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന
ചരിത്ര സംരക്ഷണ കാമ്പയിന്റെ ഭാഗമായി പൊന്നാനി മണ്ഡലത്തിൻറെ വാഹന പ്രചരണ പരിപാടിയും സംഘടിപ്പിച്ചു.
പാവിട്ടപ്പുറത്ത് നിന്നും മണ്ഡലം പ്രസിഡന്റ് കുമ്മിൽ അബ്ദുവിന്റെ ആദ്യക്ഷതയിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫറലി ദാരിമി ഉദ്ഘാടനവും, മണ്ഡലം സെക്രട്ടറി M A അഹ്മദ് കബീർ മുഖ്യ പ്രഭാഷണവും. മണ്ഡലം ജോ:സെക്രട്ടറി അഫ്സൽ കാപ്പിരിക്കാട് സ്വാഗതവും. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് സാഹിബ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ സമാപിച്ചു. പ്രചാരണ വാഹനത്തെ സംസ്ഥാന കൗൺസിൽ അംഗം ഷാഫി പെരുമ്പടപ്പ് , മണ്ഡലം ട്രഷറർ സൈനുദ്ദീൻ ബദറു, മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ ആഫ്രിക്ക, മുൻ സംസ്ഥാന കൗൺസിൽ അംഗം മൊയ്തുണ്ണി ഹാജി,ഇസ്മാഈൽ പുതു പൊന്നാനി,അബ്ദു റഹ്മാൻ പുതുപൊന്നാനി,കുഞിമുഹമ്മദ് കടവ്,സുലൈമാൻ പത്തായി തുടങ്ങി ഒട്ടനവധി നേതാക്കളും പ്രവർത്തകരും അനുഗമിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments