Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചമ്രവട്ടം പദ്ധതിയുടെ മറവിൽ അഴിമതിക്ക് വീണ്ടും കളമൊരുക്കുന്നു-യു ഡി എഫ്


ചമ്രവട്ടം പദ്ധതിയുടെ മറവിൽ അഴിമതിക്ക് വീണ്ടും കളമൊരുക്കുന്നു-യു ഡി എഫ്

കോടികൾ ചെലവിട്ട് നിർമ്മാണം നടത്തിയ ഉപയോഗശൂന്യമായ ചമ്രവട്ടം റെഗുലേറ്റർ കംബ്രിഡ്ജിന്റെ പുനരുദ്ദാരണത്തിന്റെ മറവിൽ അഴിമതി നടത്തുന്നതിനുള്ള പരിശ്രമമാണ് ഇടത് സർക്കാർ വീണ്ടും നടത്തുന്നതെന്ന് യു ഡി എഫ് പൊന്നാനി നിയോജക മണ്ഡലം നേതൃ യോഗം കുറ്റപ്പെടുത്തി.
മലബാറിലെ തന്നെ വലിയ റെഗുലേറ്റർ പദ്ധതിയായ ചമ്രവട്ടം റഗുലേറ്റർ കംബ്രിഡ്ജ് നിർമ്മാണത്തിലെ അപാകതയും ആശാസ്ത്രീയതയു മാണെന്ന് പദ്ധതി ഉപയോഗ ശൂന്യമായതിന് കാരണമെന്ന് വിജിലൻസ് വിദഗ്ധ സംഘം അന്വേഷിച്ച് കണ്ടെത്തിയ സാഹചര്യത്തിൽ അത് പരിഹരിക്കിന്നതിനുള്ള ആത്മാർത്ഥമായ ഒരു ശ്രമവും ഇടത് സർക്കാർ നടത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി.

യോഗം യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു.യു ഡി എഫ് ജില്ല കൺവീനറായി നിയമിതനായ അഷ്‌റഫ്‌ കോക്കൂറിനെ യോഗം സ്വികരണം നൽകി. യോഗത്തിൽ അഹമ്മദ് ബാഫക്കി തങ്ങൾ അധ്യക്ഷം വഹിച്ചു, സിദ്ദിഖ്‌ പന്താവൂർ. ഫൈസൽ ബാഫഖി തങ്ങൾ, ഷംസു കല്ലാട്ടൽ, ഷാനവാസ് വട്ടത്തൂർ, കെ എം അനന്ദ കൃഷ്‌ണൻ, ഹുസൈൻ കോയ തങ്ങൾ, പി. റംഷാദ് മുസ്തഫ വടമുക്ക്, വി ഐ എം അഷ്‌റഫ്‌,ഷമീർ ഇടിയാട്ടയിൽ, വിനു എരമംഗലം എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments