Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂന്ന് ദിവസം; തുടർച്ചയായ 72 മണിക്കൂർ; 52 ഹൗസ്ഫുൾ ഷോകൾ;മലയാള സിനിമാ ചരിത്രത്തിൽ അപൂർവ്വ ചരിത്രംകുറിച്ച് ചങ്ങരംകുളത്തെ മാർസ് തിയ്യറ്റർ



മൂന്ന് ദിവസം; തുടർച്ചയായ 72 മണിക്കൂർ; 52 ഹൗസ്ഫുൾ ഷോകൾ;
മലയാള സിനിമാ ചരിത്രത്തിൽ അപൂർവ്വ ചരിത്രംകുറിച്ച് ചങ്ങരംകുളത്തെ മാർസ് തിയ്യറ്റർ

ചങ്ങരംകുളം:മൂന്ന് സ്ക്രീനുകളിലായി  52 ഹൗസ്ഫുൾ  ഷോകൾ കളിച്ച്  തുടർച്ചയായി 72മണിക്കൂർ, ചരിത്രം കുറിക്കുകയാണ്  ചങ്ങരംകുളം മാർസിൽ. ദുൽഖർ നായകനായ കുറുപ്പ് മലയാള സിനിമാ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.

മൂന്ന് ദിവസംകൊണ്ട് 100% സീറ്റുകളും നിറഞ്ഞ് 3സ്ക്രീനുകളിലായി 52 ഷോകളാണ്നടത്തിയത്.
മാസങ്ങളോളമായി അടഞ്ഞ്കിടന്നിരുന്ന തിയ്യറ്ററുകൾ തുറന്നപ്പോൾ ആദ്യമായി എത്തിയ മലയാളം സിനിമയാണ് കുറുപ്പ്.

ഏറ്റവും പ്രതികൂല സാഹചര്യത്തിലും ജനങ്ങൾ തിയ്യറ്റർ അനുഭത്തോടുള്ള ജനങ്ങളുടെ താത്പര്യമാണ് ഈ നേട്ടത്തിന് പിന്നിൽ.
ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ ഒയുക്കിയ ഈ തിയ്യറ്ററിന്റെ ശബ്ദ ദൃശ്യമികവ് ഏറെ ശ്രദ്ദേയമാണ്

ചങ്ങരംകുളം മാർസിൽ ഇതുവരെ  നടന്ന 52 ഷോ കളുടേയും 60% ടിക്കറ്റുകളും റിസർവ്വ് ചെയ്യപ്പെട്ടത്. ഫാമിലികൾക്ക് വേണ്ടിയാമിരുന്നു എന്നത് ഈ തിയ്യറ്റർ എത്രമാത്രം പ്രേക്ഷക സൗഹാർദ്ദമാണെന്നതിന്റെ തെളിവാണെന്ന് തിയ്യറ്റർ ഉടമ അജിത്ത് മയനാട്ട് പറഞ്ഞു.
ഇതിന് മുൻപും പല സിനിമകളുടെ ഷോകളും ഇവടെ റെക്കോർഡുകൾ ഇട്ടിട്ടുണ്ട്... 72മണിക്കൂർ ഷൊ എന്ന അപൂർവ്വ നേട്ടത്തിൽ സന്തോഷം പങ്ക്‌ വെച്ച് സിനിമാപ്രവർത്തകരും ആസ്വാദകരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷമാക്കി

*


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments