Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നാലര വയസ്സുകാരിക്കു ലൈംഗിക പീഡനം.പുന്നയൂർ സ്വദേശി ക്ക് 43 വർഷം തടവും 175000/ - രൂപ പിഴയും ശിക്ഷ.



നാലര വയസ്സുകാരിക്കു ലൈംഗിക പീഡനം.
പുന്നയൂർ സ്വദേശി ക്ക് 43 വർഷം  തടവും 175000/ - രൂപ പിഴയും ശിക്ഷ.

കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ  വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക വേഴ്ചക്ക് ഇരയാക്കിയ       കേസ്സിലാണ്  പുന്നയൂർ കുഴിങ്ങര   ദേശത്ത് കൈതവായിൽ വീട്ടിൽ ജിതിൻ 29 വയസ്സ് എന്നയാളെ കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീ M.P. ഷിബു  പ്രതി കുറ്റക്കാരാണെന്ന് കണ്ടത്തി  വിധി പ്രഖ്യാപിച്ചത്.

നിർദ്ധന കുടുംബാംഗമായ കുട്ടിയെ പ്രതി പലപ്രാവശ്യം ലൈംഗികചൂഷണം നടത്തിയ കാര്യത്തിന്  2016 വർഷത്തിൽ വടക്കേക്കാട് പോലീസ് സബ് ഇൻസ്പെക്ടർ P K  മോഹിത്  രജിസ്റ്റർ ചെയ്ത    കേസ്സിൽ  ചാവക്കാട്    പൊലീസ് ഇൻസ്പെക്ടർ മാരായ KG സുരേഷ്, A J ജോൺസൻ എന്നിവരാണ്  ഈ കേസ് അന്വേഷണം നടത്തി  പ്രതിയുടെ  പേരിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്.  ജിതിൻ വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്  . കൂടാതെ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ പെട്ടയാളുമാണ്.  

പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ)  . K.S. ബിനോയ് ഹാജരായി.  13 സാക്ഷികളെ വിസ്തരിക്കുകയും    രേഖകൾ ഹാജരാക്കുകയും   തെളിവുകൾ നിരത്തുകയും ചെയ്തു.   പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ   CPO അനൂപ് P.V യും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ CPO ബിജു M. B,  യും പ്രർത്തിച്ചിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments