വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ അതി ദാരിദ്ര സർവ്വേ -.2021 ന്റെ വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനം നടന്നു
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ അതി ദാരിദ്ര സർവ്വേ -.2021 ന്റെ വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പഞ്ചായത്ത്തല തലപരിശീലനം ( 2 , 3 , 4 , 5 , 6 എന്നീ വാർഡുകളിൾ ഉൾപ്പെട്ടവർക്ക് ആദ്യ ഘട്ടം) കോൺഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറും കില ഫാക്കൽറ്റിയുമായ .
എ.ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്,സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ്
മെമ്പർ ,ഹുസ്സൈൻ പാടത്തകായിൽ , ബ്ലോക്ക് ഹൗസിംഗ് ഓഫീസർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
ക്ലാസ്സുകൾക്ക് കില റിസോഴ്സ് പേഴ്സൺ മാരായ പ്രകാശൻ മഞ്ചേരി,പി. അശോകൻ എന്നിവർ നേതൃത്വം നല്കി.അസി. സെക്രട്ടറി കവിത , സ്വാഗതവും , അസി. നോഡൽ ഓഫീസർ ജി . കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments